Gold Price Today : സ്വർണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു

Web Desk   | Asianet News
Published : Jan 10, 2022, 10:22 AM ISTUpdated : Jan 10, 2022, 10:27 AM IST
Gold Price Today : സ്വർണവില   മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു

Synopsis

ഒരു പവൻ സ്വർണ വില മൂന്ന് ദിവസമായി 35680 രൂപയായിരുന്നു. സ്വർണവിലയിൽ മാറ്റമുണ്ടായ അവസാന മൂന്ന് ദിവസങ്ങളിലുമായി ഒരു പവൻ സ്വർണ വില 520 രൂപ കുറഞ്ഞു. 

തിരുവനന്തപുരം: തുടർച്ചയായി ഇടിഞ്ഞ സ്വർണവില (Gold Price today) മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നത്തെ സ്വർണവില (Gold Rate Today) ഗ്രാമിന് 4450 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4460 രൂപയായിരുന്നു വില. 4490 രൂപയിൽ നിന്ന് 4515 രൂപയായി വർധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം 4495 ലേക്കും അവിടെ നിന്ന് 4460 ലേക്കും ഇടിഞ്ഞത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണവില കുറയുന്നത്.

ഒരു പവൻ സ്വർണ വില മൂന്ന് ദിവസമായി 35680 രൂപയായിരുന്നു. സ്വർണവിലയിൽ മാറ്റമുണ്ടായ അവസാന മൂന്ന് ദിവസങ്ങളിലുമായി ഒരു പവൻ സ്വർണ വില 520 രൂപ കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവും ഈ ദിവസങ്ങളിൽ ഉണ്ടായി.

സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വർഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാൾ മാർക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയർച്ച താഴ്ച്ചകൾ നഷ്ടം വരുത്താത്ത രീതിയിൽ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. 

സ്വർണ്ണ വ്യാപാര മേഖലയിൽ ബിഐഎസ് ഹോൾമാർക്ക് മുദ്ര നിർബന്ധമാക്കൽ , സ്പോട്ട് എക്ചേഞ്ച് (Spot Exchange) തുടങ്ങിയ മാറ്റങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും ടെക്നോളജിയുടെയും സാധ്യതകൾ പരിപൂർണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം