നിക്ഷേപകരെ ഐഡിയ ഒന്ന് മാറ്റിപ്പിടിച്ചാലോ; 2025 ൽ ഏറ്റവും വിലയേറിയ ഈ 5 ലോഹങ്ങളിൽ നിക്ഷേപിക്കാം

Published : Mar 12, 2025, 03:47 PM IST
നിക്ഷേപകരെ ഐഡിയ ഒന്ന് മാറ്റിപ്പിടിച്ചാലോ; 2025 ൽ ഏറ്റവും വിലയേറിയ ഈ 5 ലോഹങ്ങളിൽ നിക്ഷേപിക്കാം

Synopsis

നൂറ്റാണ്ടുകളായി സുരക്ഷിത ആസ്തികളായി കണക്കാക്കപ്പെടുന്ന സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവ നിക്ഷേപത്തിനുള്ള ഏറ്റവും ജനപ്രിയമായ ലോഹങ്ങളിൽ ചിലതാണ്.

ആ​ഗോള വ്യാപാര യുദ്ധത്തിന് തുടക്കമായതോടെ ലോകം സുരക്ഷിത നിക്ഷേപങ്ങൾ തേടുകയാണ്. ഇതോടെ സ്വർണത്തിന് ഡിമാൻഡ് കൂടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപങ്ങളിലൊന്നാണ് സ്വർണം. നൂറ്റാണ്ടുകളായി സുരക്ഷിത ആസ്തികളായി കണക്കാക്കപ്പെടുന്ന സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവ നിക്ഷേപത്തിനുള്ള ഏറ്റവും ജനപ്രിയമായ ലോഹങ്ങളിൽ ചിലതാണ്. ഇതെല്ലാതെയും വേറ ലോഹങ്ങളുണ്ട്. പല്ലേഡിയം, റോഡിയം, ഇറിഡിയം തുടങ്ങിയ ലോഹങ്ങൾ അവയുടെ വ്യാവസായിക ആവശ്യകത കാരണം പ്രാധാന്യം നേടിയിട്ടുണ്ട്. കാലിഫോർണിയം, ഓസ്മിയം തുടങ്ങിയ ലോകത്തിലെ ഏറ്റവും അപൂർവവും വിലയേറിയതുമായ ചില ലോഹങ്ങൾ, അവയുടെ ഉപയോ​ഗംകൊണ്ടും അതേസമയം ലഭ്യത കുറവ്കൊണ്ടും മൂല്യവത്തായവയാണ്. വിപണിയിലെ ആവശ്യകതയെ അടിസ്ഥാനമാക്കി ഈ ലോഹങ്ങളുടെ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകുകയും ചെയ്യും. 

2025-ൽ നിക്ഷേപിക്കാൻ ഏറ്റവും ചെലവേറിയ 10 ലോഹങ്ങളുടെ പട്ടിക

1. സ്വർണ്ണം- വില: ഗ്രാമിന്  8, 065 രൂപ

2. വെള്ളി - സമീപ വർഷങ്ങളിൽ അതിവേ​ഗത്തിലാണ് വെള്ളിയുടെ മൂല്യം ഉയരുന്നത്. സാധാരണയായി അർജന്റൈറ്റ് പോലുള്ള അയിരുകളിൽ നിന്നാണ് വെള്ളി വേർതിരിച്ചെടുക്കുന്നത്, കൂടാതെ ചെമ്പ്, ലെഡ് തുടങ്ങിയ മറ്റ് ലോഹങ്ങളുടെ ഖനനത്തിന്റെ ഉപോൽപ്പന്നവുമാണ് വെള്ളി. ആഭരണങ്ങൾ, പാത്രങ്ങൾ, ഇലക്ട്രോണിക്സ്, സോളാർ പാനലുകൾ എന്നിവയിൽ വെള്ളി ഉപയോഗിക്കുന്നു. വില ​ഗ്രാമിന് 108 രൂപയാണ്. 

3. പ്ലാറ്റിനം

പ്ലാറ്റിനത്തിന് ഇന്ത്യയിൽ ഉയർന്ന ഡിമാൻഡ് ഉണ്ട്. ആഭരണങ്ങൾ, വിവിധ വ്യാവസായിക ഉപകരണങ്ങൾ എന്നിവ ഉണ്ടാക്കാൻ പ്ലാറ്റിനം ഉപയോ​ഗിക്കുന്നുണ്ട്. നിക്കൽ, ചെമ്പ് അയിരുകളിൽ നിന്ന് പ്ലാറ്റിനം വേർതിരിച്ചെടുക്കാം. ദക്ഷിണാഫ്രിക്ക, റഷ്യ, കാനഡ എന്നിവിടങ്ങളിലാണ്  പ്രധാനമായും ഉത്പാദനം നടക്കുന്നത്. ഇന്ത്യയിലെ വില: ഗ്രാമിന് ഏകദേശം 2,701 രൂപയാണ്. 

4. കാലിഫോർണിയം

ഒരു സിന്തറ്റിക് റേഡിയോ ആക്ടീവ് മൂലകമാണ് കാലിഫോർണിയം. 1950-ൽ ആദ്യമായി നിർമ്മിച്ച കാലിഫോർണിയം സ്വാഭാവികമായി കാണപ്പെടുന്നില്ല. ലോഹ ഡിറ്റക്ടറുകളിലും എണ്ണക്കിണറുകളിലെ എണ്ണ, ജല പാളികൾ തിരിച്ചറിയുന്നതിന് പ്രധാനമായും ഇവ ഉപയോ​ഗിക്കുന്നു. വില ഗ്രാമിന് ഏകദേശം 17 കോടി. 

5. പല്ലേഡിയം

പല്ലേഡിയം എന്ന ലോഹത്തിൻ്റെ മൂല്യമുയർന്നത് പെട്ടന്നാണ്. കൃത്യമായി പറഞ്ഞാല്‍ ഏകദേശം ഒരു ആറ് വർഷമേ ആയിട്ടുള്ളൂ ഈ വെളുത്ത ലോഹത്തിൻ്റെ ഡിമാൻ്ഡ് ഉയർന്നിട്ട്. വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ എന്നിവയ്ക്കുള്ള കാറ്റലറ്റിക് കൺവെർട്ടറുകളിൽ പ്രധാനമായും ഉപയോഗിക്കുന്ന പല്ലേഡിയം, റഷ്യ, ദക്ഷിണാഫ്രിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നും ഖനനം ചെയ്യുന്ന  നിക്കൽ ചെമ്പ് എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്നു. വില 10 ഗ്രാമിന് ഏകദേശം 26,556. രൂപയാണ്. 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം