ഐടി രംഗത്ത് കേരളത്തിന്റെ കുതിപ്പ്, 20 പുതിയ കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങി

By Web TeamFirst Published Oct 20, 2020, 11:09 PM IST
Highlights

അടുത്ത നൂറ് ദിവസത്തിനുള്ളിൽ ടെക്നോപാർക്കിൽ 500 പേർക്ക് കൂടി തൊഴിൽ ലഭിക്കും. കൊച്ചിയിലെ ഇൻഫോപാർക്കിൽ ആയിരം പേർക്കും കോഴിക്കോട്ടെ സൈബർ പാർക്കിൽ 125 പേർക്കും കൂടി തൊഴിൽ ലഭിക്കും.

തിരുവനന്തപുരം: കേരളത്തിൽ 20 പുതിയ ഐടി കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങി. ഇതിന് പുറമെ നിലവിലെ അഞ്ച് കമ്പനികൾ തങ്ങളുടെ വികാസം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിനോട് കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ കമ്പനികളുടെ കടന്ന് വരവോടെ കേരളത്തിൽ 300 പുതിയ തൊഴിലവസരങ്ങൾ കൂടി ഐടി രംഗത്ത് ഉണ്ടായി. അടുത്ത നൂറ് ദിവസത്തിനുള്ളിൽ ടെക്നോപാർക്കിൽ 500 പേർക്ക് കൂടി തൊഴിൽ ലഭിക്കും. കൊച്ചിയിലെ ഇൻഫോപാർക്കിൽ ആയിരം പേർക്കും കോഴിക്കോട്ടെ സൈബർ പാർക്കിൽ 125 പേർക്കും കൂടി തൊഴിൽ ലഭിക്കും.

നൂറ് കോടി ചെലവാക്കി നിർമ്മിക്കുന്ന ടെക്നോസിറ്റി ഡിസംബറിൽ പൂർത്തിയാകും. കൊരട്ടിയിലെ ഇൻഫോപാർക്കും ഐബിഎസിന്റെ ഐടി കാംപസും അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. നിലവിൽ കേരളത്തിലെ ഐടി രംഗത്ത് 1,10,000 പേർ തൊഴിലെടുക്കുന്നതായാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 3.30 ലക്ഷം പേർക്ക് പരോക്ഷമായും ഇതിലൂടെ തൊഴിൽ ലഭിക്കുന്നുണ്ട്. 

click me!