ബ്ലൂ ടിക്കിന് പണം നൽകേണ്ടത് അടുത്ത ആഴ്ച മുതൽ; ട്വിറ്ററിന്റെ പ്രതിമാസ നിരക്ക് അറിയാം

Published : Nov 03, 2022, 01:24 PM IST
ബ്ലൂ ടിക്കിന് പണം നൽകേണ്ടത് അടുത്ത ആഴ്ച മുതൽ; ട്വിറ്ററിന്റെ പ്രതിമാസ നിരക്ക് അറിയാം

Synopsis

ട്വിറ്ററിൽ ബ്ലൂ ടിക്ക് ബാഡ്ജിന് അടുത്ത ആഴ്ച മുതൽ ഉപയോക്താക്കൾ പണം നൽകേണ്ടി വരും. നല്കാത്തവരുടെ ബാഡ്ജ് നഷ്ടമായേക്കും. പ്രതിമാസ നിരക്ക് ഇതാണ്  

സാൻഫ്രാൻസിസ്കോ: ട്വിറ്റർ ഉപയോക്താക്കളിൽ നിന്നും ബ്ലൂ ടിക്കിന് പണം ഈടാക്കുക അടുത്ത ആഴ്ച മുതലെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. കഴിഞ്ഞ ആഴ്ച ട്വിറ്റർ ഏറ്റടുത്തതിന് ശേഷം ബ്ലൂ വെരിഫിക്കേഷൻ ബാഡ്ജുകൾ ലഭിക്കണമെങ്കിൽ ഇനി മുതൽ ട്വിറ്റർ ഉപയോക്താക്കൾ പണം നല്കണമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. 

പ്രതിമാസ നിരക്കിലായിരിക്കും ട്വിറ്റർ ബ്ലൂ ടിക്കിനായി പണം ഈടാക്കുക. ഒരു മാസം 8 ഡോളറായിരിക്കും ഉപയോക്താക്കൾ നൽകേണ്ടി വരിക. അതായത് നിലവിൽ 663  ഇന്ത്യൻ രൂപ. അടുത്ത തിങ്കളാഴ്ച മുതൽ ഈ നിരക്ക് ഈടാക്കി തുടങ്ങും എന്നാണ് റിപ്പോർട്ട്. വെരിഫൈഡ് ചെയ്ത അക്കൗണ്ടുകൾക്കാണ് ട്വിറ്റർ ബ്ലൂ ടിക്ക് ബാഡ്ജ് നൽകുന്നത്. ഈ ബ്ലൂ ടിക്ക് വേണ്ടവർ പണം നൽകണം അല്ലാത്ത പക്ഷം ബ്ലൂ ടിക്ക് ബാഡ്ജ് നഷ്ടമാകും. 

ALSO READ: ചെലവ് ചുരുക്കാൻ ഇലോൺ മസ്‌ക്; ട്വിറ്ററിലെ 3,700 ജീവനക്കാരെ പുറത്താക്കിയേക്കും

കഴിഞ്ഞ ആഴ്ചയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. നിരവധി വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. 44 ബില്യൺ ഡോളർ കരാറിൽ മസ്‌ക് മുൻപ് ഒപ്പു വെച്ചെങ്കിലും ഏറ്റെടുക്കൽ പൂർത്തിയാക്കണമെങ്കിൽ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ കുറിച്ച് വ്യക്തമായ വിവരം നൽകണമെന്ന് ട്വിറ്ററിനോട് മസ്‌ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യഥാർത്ഥ വിവരങ്ങൾ നൽകിയില്ല എന്നാരോപിച്ച് മസ്‌ക് കരാറിൽ നിന്നും പിന്മാറി. ഇതിനെ തുടർന്ന് ട്വിറ്റർ ഇലോൺ മാസ്കിനെതിരെ നിയമ പോരാട്ടത്തിന് തയ്യാറായി. ട്വിറ്റർ ഏറ്റെടുക്കാനുള്ള കോടതി നിർദേശിച്ച അവസാന ദിവസത്തിന് തൊട്ട് മുൻപാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. 

വരുമാനത്തിന്റെ ഭൂരിഭാഗവും ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നും കണ്ടെത്തുക എന്നതാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. അതിന്റെ ആദ്യ പടിയാണ് വെരിഫൈഡ് അക്കൗട്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് നിരക്ക് ഏർപ്പെടുത്തിയത്. 

PREV
click me!

Recommended Stories

മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം; 'ഉടൻ നടപടി വേണം', അൽഗോരിതം മാറ്റണമെന്നും ആവശ്യം
ഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്