വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലേ? എസ്ബിഐയുടെ ഈ നിർദേശങ്ങൾ ശ്രദ്ധിക്കുക

By Web TeamFirst Published Jan 27, 2023, 4:57 PM IST
Highlights

ബാലൻസ് പരിശോധന മുതൽ നിരവധി സേവനങ്ങൾ നൽകുന്ന വാട്ട്‌സ്ആപ്പ് ബാങ്കിങ് ഉപയോക്താക്കൾക്ക് സഹായകമാണ്. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്യാൻ എന്തുചെയ്യണം?  ഈ ഘട്ടങ്ങൾ അറിയൂ 
 

ന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അതിന്റെ ഇടപാടുകാർക്ക് നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്നാണ് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്. ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇതിലൂടെ ഉപയോഗിക്കാം. സ്‌ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഉപയോഗിച്ച്, നിങ്ങൾക്ക് ബാങ്കിംഗുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും എളുപ്പത്തിൽ ഉത്തരം നേടാൻ കഴിയും. 

എസ്ബിഐയുടെ വാട്സാപ്പ് ബാങ്കിങ് എങ്ങനെ ഉപയോഗിക്കാം

1. എസ്ബിഐയുടെ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ സൈൻ അപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ https://bank.sbi.com എന്ന എസ്ബിഐ വെബ്‌സൈറ്റ് സന്ദർശിക്കുക.
2. നിങ്ങളുടെ ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് എസ്ബിഐ സേവനങ്ങൾ ഉപയോഗിക്കാം.
3. നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് +919022690226-ലേക്ക് "ഹായ്" എന്ന മെസേജ് അയച്ച്  ചാറ്റ്-ബോട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
4. നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, രജിസ്ട്രേഷൻ ചെയ്ത നമ്പറിലേക്ക് നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

എന്നാൽ, ചില കാരണങ്ങളാൽ നിങ്ങൾക്ക് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ സൈൻ അപ്പ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഇനിപ്പറയുന്നവ ഘട്ടങ്ങൾ പാലിക്കുക. 

1. എസ്എംഎസ് ഫോർമാറ്റും സ്വീകർത്താവിന്റെ ഫോൺ നമ്പറും പരിശോധിക്കുക
2. കൂടാതെ, ഏറ്റവും പ്രധാനമായത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ എസ്എംഎസ് അയച്ച മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
3. നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾ ഒരു എസ്ബിഐ ബാങ്ക് ബ്രാഞ്ചിൽ പോയി നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

click me!