ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ട കശ്മീര്‍; ബജറ്റില്‍ കോടികളുടെ പ്രഖ്യാപനം

By Web TeamFirst Published Feb 1, 2020, 1:22 PM IST
Highlights

ജമ്മു കശ്‍മീരിന് 30757 കോടി രൂപ

ലഡാക്കിനാകട്ടെ 5958 കോടി രൂപ

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഏറ്റവുമധികം ശ്രദ്ധപുലര്‍ത്തിയത് കശ്മീര്‍ മേഖലയിലാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ട ജമ്മു കശ്‍മീരിന് 30757 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ലഡാക്കിനാകട്ടെ 5958 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പുതിയ കേന്ദ്രഭരണപ്രദേങ്ങള്‍ എന്ന നിലയിലാണ് പ്രത്യേക വികസനഫണ്ട് അനുവദിച്ചിരിക്കുന്നത്.

വിവിധ മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കോടികള്‍ വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യമേഖല - 69,000 കോടി 
വിദ്യാഭ്യാസം - 99,300 കോടി 
നൈപുണ്യ വികസനം - 3000 കോടി 
സ്വച്ഛ് ഭാരത് മിഷന്‍ - 12,3000 കോടി
പൊതുഗതാഗതം  - 1.7 ലക്ഷം കോടി 
ഊര്‍ജം - 22,000 കോടി
പട്ടികജാതിക്ഷേമം - 85,000 കോടി
പട്ടിക വര്‍ഗ്ഗക്ഷേമം - 53,700 കോടി

ബജറ്റ് പ്രഖ്യാപനം തത്സമയം

click me!