ബജറ്റ് 2020: ആദായനികുതിയില്‍ ഇളവ്, എല്‍ഐസിയുടെ ഓഹരികളും വില്‍ക്കും (Live Blog)

union budget 2020

2:26 PM IST

100 പുതിയ വിമാനത്താവളം;പിപിപി മോഡലിൽ 150 പുതിയ ട്രെയിൻ

2024 ഓടെ 100 പുതിയ വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് ഉണ്ടാകുമെന്ന് ധനമന്ത്രി. കൂടുതൽ തേജസ് ട്രെയിനുകൾ ഓടിക്കും...Click The Image To Read More.

Union Budget 2020  new airports and ppp model trains

2:25 PM IST

ഓരോ ജില്ലയും കയറ്റുമതി ഹബ്ബാകും, മൊബൈൽ ഫോണുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ നയം

2:25 PM IST

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും, പഠിക്കാൻ സമിതി: നിർമലാ സീതാരാമൻ.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും, പഠിക്കാൻ സമിതി: നിർമലാ സീതാരാമൻ. Click Image To Read More 

union budget 2020 will increase the marriage age of women says nirmala sitharaman

2:24 PM IST

കര്‍ഷകക്ഷേമം മുഖ്യലക്ഷ്യം, വിദ്യാഭ്യാസ- മേക്ക് ഇന്‍ ഇന്ത്യ- വ്യോമയാന മേഖലകള്‍ക്ക് ഊന്നല്‍; ആദായ നികുതിയില്‍ 'ജനപ്രിയം' കേന്ദ്ര ബജറ്റ്

കര്‍ഷകക്ഷേമം മുഖ്യലക്ഷ്യം, വിദ്യാഭ്യാസ- മേക്ക് ഇന്‍ ഇന്ത്യ- വ്യോമയാന മേഖലകള്‍ക്ക് ഊന്നല്‍; ആദായ നികുതിയില്‍ 'ജനപ്രിയം' കേന്ദ്ര ബജറ്റ്

click image to read more 

union budget 2020, detailed analysishttps://www.asianetnews.com/money/economy/union-budget-2020-detailed-analysis-q50l15

2:18 PM IST

ബജറ്റവതരണത്തിനിടെ നിർമലാ സീതാരാമന് ദേഹാസ്വാസ്ഥ്യം: പൂർണമായി അവതരിപ്പിച്ചില്ല

രണ്ട് മണിക്കൂറും നാൽപത് മിനിറ്റും നീണ്ട ബജറ്റ് പ്രസംഗം പൂർത്തിയാക്കാൻ നിർമലാ സീതാരാമന് കഴിഞ്ഞില്ല. ഇടയ്ക്ക് പ്രസംഗം നിർത്തി വീണ്ടും തുടങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. https://www.asianetnews.com/news-money/health-issues-for-nirmala-sitharaman-budget-presentation-stopped-q50lfu

health issues for nirmala sitharaman budget presentation stopped

1:49 PM IST

സന്നദ്ധസംഘടനകള്‍ക്കുള്ള സംഭാവനയ്ക്ക് ഇനി നികുതിയില്ല

സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. സംഘടനകള്‍ കൈപ്പറ്റുന്ന സംഭവാനകള്‍ ഐടി റിട്ടേണ്‍ വിവരങ്ങള്‍ കൂടി മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ ഇനി നികുതിയിളവ് ലഭിക്കൂ.  സന്നദ്ധസംഘടനകളുടെ വരുമാനത്തിന് ഇനി നികുതിയില്ല. സന്നദ്ധസംഘടനകള്‍ക്ക് നല്‍കുന്ന സംഭവാനകള്‍ക്ക് നികുതിയിളവ് ലഭിക്കും. 
 

1:40 PM IST

ദേഹാസ്വാസ്ഥ്യം, ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു 

1:39 PM IST

കസ്റ്റംസ് ഡ്യൂട്ടി കൂട്ടി, കോര്‍പറേറ്റ് നികുതി കുറച്ചു

കസ്റ്റംസ് ഡ്യൂട്ടി കൂട്ടി, കോര്‍പറേറ്റ് നികുതി കുറച്ചു 

അഞ്ച് കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ ഓഡിറ്റിംഗ് ചെയ്യേണ്ട  

1:38 PM IST

എല്ലാ ജില്ലകളിലും ജന്‍ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കും

എല്ലാ ജില്ലകളിലും ജന്‍ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കും

1:34 PM IST

ഡിവിഡന്‍റ് ടാക്സ് നിര്‍ത്തലാക്കി

ഡിവിഡന്‍റ് ഡിസിട്രിബ്യൂഷന്‍ ടാക്സ് പിന്‍വലിച്ചു. കമ്പനികള്‍ ഇനി ഡിഡിടി നല്‍കേണ്ട. ഡിവിഡന്‍റ് തുക അനുസരിച്ച് ജീവനക്കാരനില്‍ നിന്നും നികുതി പിടിക്കും.

 

 

1:16 PM IST

ആദായനികുതിയില്‍ ഇളവുകള്‍

അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയിൽ വരുമാനമുള്ളവർക്ക്  10% നികുതി
അഞ്ച് ലക്ഷം വരെ നികുതിയില്ല
എഴര മുതൽ പത്ത് ലക്ഷം വരെ 15%
പത്ത് മുതൽ 12.5 ലക്ഷം വരെ ഇരുപത് ശതമാനം

1:15 PM IST

എല്‍ഐസിയുടെ ഓഹരിയും വില്‍ക്കുന്നു

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വിറ്റൊഴിയും.
ഐഡിബിഐ ബാങ്കിന്‍റെ ഓഹരികളും വില്‍ക്കും.

12:46 PM IST

പുതിയ കേന്ദ്രഭരണപ്രദേങ്ങള്‍ക്ക് പ്രത്യേക വികസനഫണ്ട്

ജമ്മു കശ്‍മീരിന് 30757 കോടി രൂപ വകയിരുത്തി
ലഡാക്കിന് 5958 കോടി രൂപ വകയിരുത്തി 

12:33 PM IST

ജിഎസ‍്‍ടി തുണയായെന്ന് ധനമന്ത്രി

12:24 PM IST

മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമായി 9500 കോടി വകയിരുത്തി

മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമായി 9500 കോടി വകയിരുത്തി
പോഷകാഹാര പദ്ധതികള്‍ക്കായി 35600 കോടി വകയിരുത്തി 
രാജ്യത്തെ അഞ്ച് പുരാവസ്തു കേന്ദ്രങ്ങളെ നവീകരിക്കും
സാംസ്കാരിക മന്ത്രാലയത്തിന് 3100 കോടി
2500 കോടി വിനോദ സഞ്ചാര മേഖലക്ക്

12:23 PM IST

2024-ഓടെ നൂറ് പുതിയ വിമാനത്താവളങ്ങള്‍

രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കും

12:22 PM IST

ഭാരത് നെറ്റിലൂടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും വിദ്യാഭ്യാസസ്ഥാപനങ്ങളും ബന്ധിപ്പിക്കും

ഭാരത് നെറ്റിലൂടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും വിദ്യാഭ്യാസസ്ഥാപനങ്ങളും ബന്ധിപ്പിക്കും

12:21 PM IST

വിവിധ മന്ത്രാലയങ്ങള്‍ക്ക് വകയിരുത്തിയ തുക

ആരോഗ്യമേഖല - 69,000 കോടി 
വിദ്യാഭ്യാസം - 99,300 കോടി 
നൈപുണ്യ വികസനം - 3000 കോടി 
സ്വച്ഛ് ഭാരത് മിഷന്‍ - 12,3000 കോടി
പൊതുഗതാഗതം  - 1.7 ലക്ഷം കോടി 
ഊര്‍ജം - 22,000 കോടി
പട്ടികജാതിക്ഷേമം - 85,000 കോടി
പട്ടിക വര്‍ഗ്ഗക്ഷേമം - 53,700 കോടി 

 

11:56 AM IST

സ്വകാര്യ പങ്കാളിത്തതോടെ അഞ്ച് സ്മാര്‍ട്ട് സിറ്റികള്‍

11:55 AM IST

ഭാരത് നെറ്റിന് 6000 കോടി, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഡിജിറ്റല്‍ നെറ്റ‍്വര്‍ക്കിലേക്ക് കൊണ്ടു വരും

രാജ്യത്ത് സ്വകാര്യ ഡാറ്റാ സെന്‍റര്‍ പാര്‍ക്കുകള്‍ക്ക് അനുവാദം നല്‍കും
ക്വാണ്ടം ടെക്നോളജിക്ക് ഫണ്ട് വകയിരുത്തി 
നാഷണല്‍ മിഷന്‍ ഫോര്‍ ക്വാണ്ടം ടെക്നോളജിക്കായി 8000 കോടി 
പ്രദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കും 
ഭാരത് നെറ്റിന് 6000 കോടി വകയിരുത്തി

11:54 AM IST

പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ

റയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും
2021 ൽ ഗതാഗത മേഖലക്കായി 1.7 ലക്ഷം കോടി രൂപ നീക്കി വയ്ക്കും

ഊർജ്ജ മേഖലക്കായി 2200O കോടി രൂപ നീക്കി വയ്ക്കും
ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളിൽ ഒപ്റ്റിക് ഫൈബർ സംവിധാനം ഏർപ്പെടുത്തും
വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്റർ കൊണ്ടുവരും

2024-ഓടെ നൂറ് വിമാനത്താവളങ്ങള്‍ കൂടി സജ്ജമാക്കും
അഞ്ച് വര്‍ഷത്തിനകം രാജ്യത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കും 

11:53 AM IST

കൂടുതല്‍ തേജസ് ട്രെയിനുകള്‍ വരും, 27,000 കിമീ റെയില്‍വേ ലൈന്‍ വൈദ്യൂതീകരിച്ചു

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസത്തിനകം 515 വൈഫെ ഹോട്ട് സ്പോട്ടുകള്‍ സജ്ജമാക്കി.
കൂടുതല്‍ തേജസ് ട്രെയിനുകള്‍ ഓടിക്കും.
പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ.
27,000 കിമീ റെയില്‍വേ ലൈന്‍ വൈദ്യൂതീകരിച്ചു. 
റെയില്‍വേ രംഗത്ത് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
148 കി.മീ നീളുന്ന ബെംഗളൂരു  സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്രസഹകരിക്കും.

11:52 AM IST

2023 ഓടെ ദില്ലി മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാക്കും

2023 ഓടെ ദില്ലി മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാക്കും
ചെന്നൈ-ബാംഗ്ലൂര്‍ എക്സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണം തുടങ്ങി 
വ്യവസായ മേഖലയുടെ വികസനത്തിന് 27300 കോടി വകയിരുത്തും
നാഷണല്‍ ടെക്സ്റ്റൈല്‍ മിഷന് 1480 കോടി 
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കും 

11:51 AM IST

അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി ചിലവഴിക്കും

സംരഭകരെ പരമാവധി പ്രോത്സാഹിപ്പിക്കും

നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ക്ലിയറൻസ് സെല്ലുകൾ നിലവിൽ വരും

എല്ലാ ജില്ലകളിലും എക്സ്പോർട്ട് ഹബ്ബുകൾ സ്ഥാപിക്കും

11:50 AM IST

മെഡി.കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും

ആരോഗ്യ മേഖലയിൽ കൂടുതൽ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും

മെഡിക്കൽ കോളേജുകളെ ജില്ലാശുപത്രികളുമായി ബന്ധിപ്പിക്കാൻ പദ്ധതി

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് പുതിയ സ്മാർട്ട്സിറ്റികൾ സ്ഥാപിക്കും
 

11:49 AM IST

പൊലീസ് സര്‍വ്വകലാശാലയുംസ ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാലയും സ്ഥാപിക്കും

പൊലീസ് സര്‍വ്വകലാശാലയുംസ ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാലയും സ്ഥാപിക്കും  
സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പേരില്‍ വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരമൊരുക്കും 

11:48 AM IST

പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിക്കും, വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ വിദേശനിക്ഷപവും വായ്പയും

നിരാലംബർക്കായി ഓൺ ലൈൻ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും

പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും

വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷപം ഉറപ്പാക്കും 

നാഷണല്‍  പൊലീസ് ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലകള്‍ സ്ഥാപിക്കും 

11:47 AM IST

99,300 കോടി വിദ്യാഭ്യാസമേഖലയ്ക്ക്, 3000 കോടി നൈപുണ്യ വികസനത്തിന്

ടീച്ചര്‍,നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയര്‍ ടേക്കേഴ്സ് എന്നിവര്‍ക്ക് വിദേശത്ത് വലിയ ജോലി സാധ്യതയുണ്ട്. ഈ രംഗത്ത് പ്രൊഫഷണല്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കാന്‍ ബ്രിഡജ് കോഴ്സ് എന്ന പേരില്‍ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പാക്കും. വിദേശഭാഷകള്‍ പഠിക്കാനും അവസരമൊരുക്കും

11:46 AM IST

ജൻ ആരോഗ്യ പദ്ധതിക്ക് 69000 കോടി

ക്ഷയരോഗം 2025 ഓടെ നിർമ്മാർജ്ജനം ചെയ്യും

ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി 112 ജില്ലകളിൽ എം പാനൽഡ് ആശുപത്രികൾ

മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ  വികസനത്തിന് വിനിയോഗിക്കും

11:45 AM IST

സ്വച്ചഭാരത് അഭിയാൻ 12300 കോടി രൂപ, ജൽജീവൻ പദ്ധതി 3.06 ലക്ഷം കോടി

 സ്വച്ചഭാരത് അഭിയാൻ 12300 കോടി രൂപ,  ജൽജീവൻ പദ്ധതി 3.06 ലക്ഷം കോടി

11:44 AM IST

112 ജില്ലകളില്‍ പുതിയ ആശുപത്രികള്‍ സ്ഥാപിക്കും

മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ  വികസനത്തിന് വിനിയോഗിക്കും

11:42 AM IST

കൃഷി, ജലസേചനം, ഗ്രാമവികസനം എന്നീ മേഖലകള്‍ക്കായി 2.83 ലക്ഷം കോടി വകയിരുത്തി

ഗ്രാമവികസം, കൃഷി-അനുബന്ധ മേഖല, ജലസേചനം എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി

ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി 112 ജില്ലകളിൽ എം പാനൽഡ് ആശുപത്രികൾ

11:23 AM IST

2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും.

2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും.

11:22 AM IST

കര്‍ഷകര്‍ക്കായി 16 പദ്ധതികള്‍ പ്രഖ്യാപിച്ചു

വ്യോമയാന മന്ത്രാലയത്തിന്  കൃഷി ഉഡാൻ പദ്ധതി
കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ 
ഹോർട്ടി കൾച്ചർ മേഖലയിൽ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കം
നബാർഡ് റീ ഫിനാൻസ് പദ്ധതികൾ വിപുലീകരിക്കും
പുതിയ സംഭരണശാലകൾ തുറക്കും
വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും 
ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രൊത്സാഹിപ്പിക്കും 
 

11:21 AM IST

കര്‍ഷകര്‍ക്കായി കിസാന്‍ റെയില്‍

കാര്‍ഷിക ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിനായി കിസാന്‍ റെയില്‍ ഇന്ത്യന്‍ റെയില്‍വേ സജ്ജമാക്കും 
പൊതുസ്വകാര്യ പങ്കാളിത്തതോടെയാവും പദ്ധതി നടപ്പാക്കുക 

11:20 AM IST

ജലദൗര്‍ബല്യം നേരിടുന്ന ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി

ജലസംഭരണത്തിലും ,സൗരോർജ്ജ പദ്ധതിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനായി.
ജലദൗര്‍ബല്യം നേരിടുന്ന രാജ്യത്തെ നൂറ് ജില്ലകളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും

11:19 AM IST

പൊതുകടം കുറഞ്ഞു, കാര്‍ഷികവരുമാനം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും

പൊതുകടം കുറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ കടം 2019-ലെ 52.2 ശതമാനത്തില്‍ നിന്നും 48.7 ശതമാനമായി കുറഞ്ഞു 
2022 ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്
6.11 കോടി കർഷകർ പ്രധാനമന്ത്രി ഫസൽ യോജന പദ്ധതിയിലൂടെ ഇൻഷുര്‍ ചെയ്തു 
 

11:18 AM IST

ജിഎസ്‍ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായി

ജിഎസ്‍ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായി 

11:17 AM IST

ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി


വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർധിച്ചു

11:16 AM IST

'സബ് കാ സാത്ത് സബ് കാ വികാസ്' തുണയായി എന്ന് ധനമന്ത്രി

എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം എന്ന സര്‍ക്കാര്‍ മന്ത്രം പദ്ധതികളുടെ സ്വീകാര്യത കൂട്ടി

 

11:12 AM IST

ജിഎസ്‍ടിയെ പുകഴ്‍ത്തി ധനമന്ത്രി

ജി എസ് ടി ചരിത്രപരമായ നേട്ടവും പരിഷ്ക്കരണവുമാണ്
ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ജനങ്ങൾക്ക് ജി എസ് ടി യിലൂടെ നേടാനായി
ഒരു കുടുംബത്തിന്‍റെ മാസചിലവില്‍ നാല് ശതമാനം വരെ ലാഭിക്കാന്‍ ജിഎസ്‍ടി കാരണമായി 

11:11 AM IST

ജിഎസ്‍ടിയിലൂടെ ജനങ്ങള്‍ക്ക് ചിലവ് കുറഞ്ഞു

ജിഎസ്‍ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ധനമന്ത്രി

11:10 AM IST

സര്‍ക്കാരിന്‍റെ ധനകാര്യനയങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ധനമന്ത്രി

ഘടനാപരമായ നവീകരണമാണ് ലക്ഷ്യമിട്ടുന്നത്
ഘടനാപരമായ നവീകരണമാണ് ലക്ഷ്യമിട്ടുന്നത്
എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപെടുത്തുന്ന ബജറ്റ്
സർക്കാരിന്‍റെ ധനകാര്യ നയങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്

11:09 AM IST

അരുണ്‍ ജെയ്റ്റലിയെ അനുസ്മരിച്ചു

ബജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റലിയെ അനുസ്മരിച്ച് ധനമന്ത്രി 

11:08 AM IST

കേന്ദ്രസര്‍ക്കാരിന്‍റെ വരുമാനം കൂട്ടാനുള്ള പലതരം നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്ന് ധനമന്ത്രി

കേന്ദ്രസര്‍ക്കാരിന്‍റെ വരുമാനം കൂട്ടാനുള്ള പലതരം നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്ന് ധനമന്ത്രി

11:06 AM IST

ലോക്സഭയില്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങി, ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു

ലോക്സഭയില്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങി


 

11:04 AM IST

ലോക്സഭ തുടങ്ങി - ബജറ്റ് അവതരണം ആരംഭിച്ചു

2020-21 വര്‍ഷത്തേക്കുള്ള ധനബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നു

10:57 AM IST

കേന്ദ്രമന്ത്രിസഭായോഗം പൂര്‍ത്തിയാക്കി ധനമന്ത്രിയും സഹമന്ത്രിയും ലോക്സഭയിലേക്ക്

കേന്ദ്രമന്ത്രിസഭായോഗം പൂര്‍ത്തിയാക്കി ധനമന്ത്രിയും സഹമന്ത്രിയും ലോക്സഭയിലേക്ക്

 

10:56 AM IST

അല്പ‍സമയത്തിനകം ബജറ്റ് അവതരണത്തിനായി ധനമന്ത്രി ലോക്സഭയിലെത്തും

നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിനായി ലോക്സഭയിലേക്ക്

10:53 AM IST

ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി, ബജറ്റ് അവതരണത്തിനായി ലോക്സഭ ഉടന്‍ ചേരും

രണ്ടാം മോദിസര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി 

ലോക്സഭ ഉടന്‍ ചേരും, ധനമന്ത്രി ബജറ്റ് അവതരണത്തിനായി ലോക്സഭയിലേക്ക്

10:52 AM IST

ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്തല്‍ വെല്ലുവിളി

വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ക്ഷേമപദ്ധതികള്‍ക്ക് വരുമാനം കണ്ടെത്തുക എന്നതാണ് ധനമന്ത്രി നേരിടുന്ന വെല്ലുവിളി
പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും ജിഎസ്‍ടിയും വഴി ലഭിക്കുന്ന വരുമാനമാണ് സര്‍ക്കാരിന് ആശ്വാസം

10:43 AM IST

ബജറ്റില്‍ ആദായനികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നു

കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റ് നികുതി കുറച്ച മാതൃകയില്‍ ഇക്കുറി ആദായനികുതിയിലും ഇളവുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു

10:36 AM IST

ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബം പാര്‍ലമെന്‍റിലെത്തി

ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബം പാര്‍ലമെന്‍റിലെത്തി

10:34 AM IST

അതീവസുരക്ഷയോടെ ബജറ്റ് രേഖകള്‍ പാര്‍ലമെന്‍റിന് അകത്തേക്ക്

അതീവസുരക്ഷയോടെ ബജറ്റ് രേഖകള്‍ പാര്‍ലമെന്‍റിന് അകത്തേക്ക്

+

10:26 AM IST

അമിത് ഷാ പാര്‍ലമെന്‍റിലെത്തി

10:24 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റിലെത്തി

10:21 AM IST

ധനവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂറിനും മറ്റു ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ധനമന്ത്രി നിര്‍മല സീതാരാമന്‍

10:18 AM IST

കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി
മന്ത്രിസഭ ബജറ്റിന് അംഗീകാരം നല്‍കും 

 

10:17 AM IST

ബജറ്റ് രേഖയുടെ പകര്‍പ്പുകള്‍ പാര്‍ലമെന്‍റില്‍ എത്തിച്ചു തുടങ്ങി

ധനമന്ത്രാലയത്തിലെ രഹസ്യകേന്ദ്രത്തില്‍ അച്ചടിച്ച ബജറ്റ് രേഖകള്‍ കര്‍ശന സുരക്ഷയില്‍ പാര്‍ലമെന്‍റിലേക്ക് എത്തിച്ചു.

 

10:13 AM IST

കേന്ദ്രമന്ത്രിസഭായോഗം ഉടന്‍, പ്രധാനമന്ത്രി പാര്‍ലമെന്‍റിലെത്തി

ബജറ്റ് അവതരണത്തിന് ധനമന്ത്രി രാഷ്ട്രപതിയുടെ അനുമതി വാങ്ങുകയും തുടര്‍ന്ന് കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നല്‍കുന്നതോടെ ബജറ്റ് അവതരണത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും.

 

9:58 AM IST

ക്യാബിനറ്റ് സെക്രട്ടറി രാജീബ് ഗൗബ പാര്‍ലമെന്‍റിലെത്തി

9:53 AM IST

വെല്ലുവിളിയായ കുറഞ്ഞ സാമ്പത്തിക വളര്‍ച്ച, ലക്ഷ്യം തൊഴില്‍ സൃഷ്ടിക്കല്‍

  • യൂണിയന്‍ ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്നലെ സഭയില്‍ വച്ചു
  • 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
  • നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അ‍ഞ്ച് ശതമാനമാണ്
  • പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ് ജൂലൈ - സെപ്തംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. 4.5 ശതമാനം

 

9:44 AM IST

2020 ജനുവരി മാസത്തിലെ ആകെ ജിഎസ്‍ടി നികുതി വരുമാനം 1.10 ലക്ഷം കോടി.

2020 ജനുവരി മാസത്തിലെ ആകെ ജിഎസ്‍ടി നികുതി വരുമാനം 1.10 ലക്ഷം കോടിയ

9:42 AM IST

ബജറ്റ് ദിനത്തില്‍ സെന്‍സെക്സ് നഷ്ടത്തോടെ തുടങ്ങി. ഉച്ചയോടെ ബജറ്റിനോടുള്ള നിക്ഷേപകരുടെ മനോഭാവം വ്യക്തമായി അറിയാം

9:35 AM IST

ധനമന്ത്രിയെന്ന നിലയില്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റ്

9:29 AM IST

കഴിഞ്ഞ തവണത്തെ പോലെ സ്യൂട്ട്കേസ് ഒഴിവാക്കി പകരം ബഹിഖാതയിലാണ് ബജറ്റ്

ബജറ്റ് രേഖകള്‍ സ്യൂട്ട്കേസിന് പകരം ബഹിഖാതയില്‍ സൂക്ഷിച്ചാണ് ധനമന്ത്രി കൊണ്ടു വരുന്നത്

9:24 AM IST

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

  • ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ധനമന്ത്രായത്തില്‍ നിന്നും പുറപ്പെട്ടു
  • ആദ്യം രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി തേടും
  • 10.15-ന് പാര്‍ലമെന്‍റ് ഹൗസില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്ന് ബജറ്റിന് അനുമതി നല്‍കും
  • 11 മണിക്ക് ലോക്സഭയില്‍ ധനമന്ത്രി ബജറ്റ് അവതരണം ആരംഭിക്കും 

1:17 AM IST

ഡിവിഡന്‍റ് ടാക്സ് പിന്‍വലിച്ചു

ഡിവിഡന്‍റ് ഡിസിട്രിബ്യൂഷന്‍ ടാക്സ് പിന്‍വലിച്ചു 
കമ്പനികള്‍ ഇനി ഡിഡിടി നല്‍കേണ്ട 
ഡിവിഡന്‍റ് തുക അനുസരിച്ച് ജീവനക്കാരനില്‍ നിന്നും നികുതി പിടിക്കും

1:16 AM IST

ഡിവിഡന്‍റ് ടാക്സ് എടുത്തു കളഞ്ഞു

ഡിവിഡന്‍റ് ഡിസിട്രിബ്യൂഷന്‍ ടാക്സ് പിന്‍വലിച്ചു 
കമ്പനികള്‍ ഇനി ഡിഡിടി നല്‍കേണ്ട 
ഡിവിഡന്‍റ് തുക അനുസരിച്ച് ജീവനക്കാരനില്‍ നിന്നും നികുതി പിടിക്കും

1:03 AM IST

ആദായനികുതി കുറച്ചു

അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയിൽ വരുമാനമുള്ളവർക്ക്  10% നികുതി
അഞ്ച് ലക്ഷം വരെ നികുതിയില്ല
എഴര മുതൽ പത്ത് ലക്ഷം വരെ 15%
പത്ത് മുതൽ 12.5 ലക്ഷം വരെ ഇരുപത് ശതമാനം

1:02 AM IST

എല്‍ഐസിയും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തു

എല്‍ഐസിയും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തു

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വിറ്റൊഴിയും 

ഐഡിബിഐ ബാങ്കിലെ ഓഹരികളും സര്‍ക്കാര്‍ വില്‍ക്കുന്നു

1:01 AM IST

എല്‍ഐസിയും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തു

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വിറ്റൊഴിയും 
ഐഡിബിഐ ബാങ്കിലെ ഓഹരികളും സര്‍ക്കാര്‍ വില്‍ക്കുന്നു

1:00 AM IST

എല്‍ഐസിയും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തു

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വിറ്റൊഴിയും 
ഐഡിബിഐ ബാങ്കിലെ ഓഹരികളും സര്‍ക്കാര്‍ വില്‍ക്കുന്നു

12:59 AM IST

എല്‍ഐസിയുടെ ഓഹരിയും വില്‍ക്കുന്നു

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വിറ്റൊഴിയും 
ഐഡിബിഐ ബാങ്കിന്‍റെ ഓഹരികളും വില്‍ക്കും 

12:58 AM IST

എല്‍ഐസി ഓഹരിയും വില്‍ക്കുന്നു

എല്‍ഐസി ഓഹരിയും വില്‍ക്കുന്നു 

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വിറ്റൊഴിയും 

ഐഡിബിഐ ബാങ്കിന്‍റെ ഓഹരികളും വില്‍ക്കും 

12:54 AM IST

ദേശീയവാതക ഗ്രിഡ് സ്ഥാപിക്കും, ഇതിനായി പൈപ്പ് ലൈന്‍ പദ്ധതി വരും

2020-ന് പുതിയ 6000 കിമീ നീളത്തില്‍ പുതിയ ദേശീയപാത വരും.
പിപിപി മോഡലില്‍ 150 തീവണ്ടികള്‍ നിര്‍മ്മിക്കും. 
കമ്പനി നിയമങ്ങള്‍ പരിഷ്കരിക്കും.
സാമ്പത്തിക ഉടമ്പടികൾക്കായി പുതിയ നിയമം വരും.
ദേശീയവാതക ഗ്രിഡ് സ്ഥാപിക്കും.
 

12:48 AM IST

ബാങ്ക് നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമായി ഉയര്‍ത്തി.

ബാങ്ക് നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമായി ഉയര്‍ത്തി.
നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു.
ബാങ്കുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് ഇതു ഗുണം ചെയ്യു. 
നികുതിദായകരെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ധനമന്ത്രി. 
സാമ്പത്തിക ഉടമ്പടികള്‍ക്കായി പുതിയ നിയമം. 
 

12:47 AM IST

സംരഭകര്‍ക്ക് വായ്പകള്‍ ഉദാരമാക്കും

ചെറുകിട ഇടത്തരം മേഖലകളുടെ വികസനത്തിന് കൂടുതൽ പദ്ധതികൾ
സംരഭകര്‍ക്ക് വായ്പകള്‍ ഉദാരമാക്കും 

12:35 AM IST

2022-ലെ ജി 20 ഉച്ചക്കോടി ഇന്ത്യയില്‍ നടക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തുന്നു.

ജി 20 ഉച്ചക്കോടിക്കായി ഫണ്ട് വകയിരുത്തിജി 20 ഉച്ചക്കോടിക്കായി ഫണ്ട് വകയിരുത്തി

12:34 AM IST

വായുമലിനീകരണം തടയാന്‍ വിവിധ പദ്ധതികള്‍. 4400 കോടി വകയിരുത്തി

വായുമലിനീകരണം തടയാന്‍ വിവിധ പദ്ധതികള്‍. 4400 കോടി വകയിരുത്തി 

സാംസ്‍കാരിക മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചര്‍ സ്ഥാപിക്കും 

പട്ടികജാതി-ഇതര പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി 85000 കോടി വകയിരുത്തി. 

1:31 AM IST

ഡിവിഡന്‍റ് ടാക്സ് പിന്‍വലിച്ചു

ഡിവിഡന്‍റ് ഡിസിട്രിബ്യൂഷന്‍ ടാക്സ് പിന്‍വലിച്ചു 
കമ്പനികള്‍ ഇനി ഡിഡിടി നല്‍കേണ്ട 
ഡിവിഡന്‍റ് തുക അനുസരിച്ച് ജീവനക്കാരനില്‍ നിന്നും നികുതി പിടിക്കും

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിര്‍ല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയാണ് ബജറ്റ്. എല്ലാവർക്കും വേണ്ടിയുള്ളതാണ് ബജറ്റെന്ന് ധനകാര്യസഹമന്ത്രി.