കേന്ദ്ര ബജറ്റിന് മുമ്പുളള കൂടിയാലോചനകൾക്ക് നാളെ തുടക്കമാകും: 2021 ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചേക്കും

Web Desk   | Asianet News
Published : Dec 13, 2020, 08:18 PM ISTUpdated : Jan 27, 2021, 03:39 PM IST
കേന്ദ്ര ബജറ്റിന് മുമ്പുളള കൂടിയാലോചനകൾക്ക് നാളെ തുടക്കമാകും: 2021 ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചേക്കും

Synopsis

ബജറ്റ് അന്തിമമാക്കുന്നതിന് മുമ്പ് നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയും ചർച്ച ചെയ്യും. 

ദില്ലി: 2021 -22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന് മുമ്പുളള കൂടിയാലോചനകൾക്ക് നാളെ തുടക്കമാകും. ധനമന്ത്രി നിർമല സീതാരാമൻ നാളെ വ്യവസായികളുമായി ബജറ്റ് കൂടിയാലോചനകൾ നടത്തും.  കർഷക സംഘടനകൾ, സാമ്പത്തിക വിദഗ്ധർ, സിവിൽ സൊസൈറ്റി, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാ​ഗങ്ങളുമായും ധനമന്ത്രി ബജറ്റ് സംബന്ധിച്ച ചർച്ചകൾ നടത്തും. 

2021 ഫെബ്രുവരി ഒന്നിന് രണ്ടാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബജറ്റിന് മുമ്പുള്ള കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം ധനമന്ത്രി നികുതി നിർദേശങ്ങളിൽ അന്തിമ തീരുമാനത്തിലേക്ക് പോകും. ബജറ്റ് അന്തിമമാക്കുന്നതിന് മുമ്പ് നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയും ചർച്ച ചെയ്യും. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്