കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കും

Web Desk   | Asianet News
Published : Jan 05, 2021, 06:24 PM ISTUpdated : Jan 27, 2021, 03:38 PM IST
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കും

Synopsis

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും.   

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനങ്ങള്‍ക്കായി പാര്‍ലമെന്റ് ജനുവരി 29 ചേരുമെന്നും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം. 

രണ്ട് ഘട്ടങ്ങളായി ബജറ്റ് സെഷന്‍ ചേരാനാണ് പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആദ്യ സെഷന്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും. രണ്ടാം സെഷന്‍ മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയും ചേരും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി 29 ന് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സിറ്റിംഗിനെ അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും