ബജറ്റ് അവതരണത്തിൽ അലയടിച്ച് കർഷകസമരം, പഞ്ചാബ് എംപിമാരുടെ പ്രതിഷേധം, ബഹളം

Published : Feb 01, 2021, 11:19 AM ISTUpdated : Feb 01, 2021, 11:27 AM IST
ബജറ്റ് അവതരണത്തിൽ അലയടിച്ച് കർഷകസമരം, പഞ്ചാബ് എംപിമാരുടെ പ്രതിഷേധം, ബഹളം

Synopsis

പ‍ഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്‍റിൽ എത്തിയത്. ജസ്ബിർ സിങ് ഗിലും ഗുർജീത്ത് സിങ് ഒജ്ലയുമാണ് കറുത്ത ഗൗണും പോസ്റ്ററുമായി പാർലമെന്‍റിൽ എത്തിയത്.

ദില്ലി: ബജറ്റ് അവതരണവേളയിലും കർഷകസമരമുയർത്തി പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള എംപിമാർ. പ‍ഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്‍റിൽ എത്തിയത്. ജസ്ബിർ സിങ് ഗിലും ഗുർജീത്ത് സിങ് ഒജ്ലയുമാണ് കറുത്ത ഗൗണും പോസ്റ്ററുമായി പാർലമെന്‍റിൽ എത്തിയത്. അവിടെ നിന്ന് ബജറ്റവതരണം തുടങ്ങിയപ്പോൾത്തന്നെ ബഹളവും തുടങ്ങി. പല തവണ ബഹളം തുടർന്നപ്പോൾ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഇടപെട്ട് ബഹളം അവസാനിപ്പിക്കണമെന്ന് ശക്തമായ ഭാഷയിൽ ആവശ്യപ്പെടേണ്ടി വന്നു. 

ബജറ്റവതരണം പാർലമെന്‍റിൽ തുടരുകയാണ്, കാണാം തത്സമയം:

PREV
click me!

Recommended Stories

ഈജിപ്തും ഇസ്രയേലും മച്ചാ...മച്ചാ; ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്യാസ് കരാര്‍; ഈജിപ്തിലേക്ക് 35 ബില്യണ്‍ ഡോളറിന്റെ പ്രകൃതി വാതകം
ചൈനയില്‍ കാലിടറി നൈക്കി; വിപണി പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കമ്പനി