ബജറ്റിന് മണിക്കൂറുകൾ മാത്രം; സ്വാധീനിക്കുന്ന ഓഹരികള്‍ ഇവയാണ്

Published : Feb 01, 2024, 09:31 AM IST
ബജറ്റിന് മണിക്കൂറുകൾ മാത്രം; സ്വാധീനിക്കുന്ന ഓഹരികള്‍ ഇവയാണ്

Synopsis

സര്‍ക്കാരിന്‍റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കഠിന ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇതിന്‍റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. ഓഹരി വില്‍പനയിലൂടെ ലക്ഷ്യമിട്ട തുക ഇതുവരെ സമാഹരിക്കുന്നതിന് സാധിക്കാത്ത സ്ഥിതിക്ക് ഇത്തവണയും ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റെന്ന നിലയ്ക്കാണ് ഇത്തവണത്തെ ബജറ്റ് ശ്രദ്ധ നേടുന്നത്. ഇടക്കാല ബജറ്റ് ഒരു തെരഞ്ഞെടുപ്പ് ബജറ്റായിരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടായിരിക്കും എന്നതും ഇതില്‍ എന്തെല്ലാം ഓഹരി വിപണിയെ സ്വാധീനിക്കുമെന്നതും നിര്‍ണായകമാണ്.

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഏറെ പ്രധാന്യം ആണ് കേന്ദ്രം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ ബജറ്റിലും ഇത് സംബന്ധിച്ച നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ഓഹരികളിലും പ്രതിഫലിക്കും. ലാർസൻ ആൻഡ് ടൂബ്രോ, അദാനി പോർട്സ്, ഗുജറാത്ത് പിപാവാവ് പോർട് എന്നിവയുടെ ഓഹരികള്‍ ബജറ്റ് ദിവസം നിർണായകമാണ്. റോഡ് നിർമാതാക്കളായ ഐആബി ഇൻഫ്രാസ്ട്രക്ചർ , PNC ഇൻഫ്രാടെക്, KNR കൺസ്ട്രക്ഷൻസ് ഓഹരികളേയും ബജറ്റ് സ്വാധീനിക്കും

താഴ്ന്ന, ഇടത്തരം വരുമാനമുള്ള ഗ്രാമീണ മേഖലകളിലെ ജനങ്ങളെ സ്വാധീനിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അത്  ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, നെസ്‌ലെ ഇന്ത്യ, ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് മോട്ടോർസ്,  ട്രാക്ടർ നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ഓഹരികളെ സ്വാധീനിക്കും.

സര്‍ക്കാരിന്‍റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കഠിന ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇതിന്‍റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. ഓഹരി വില്‍പനയിലൂടെ ലക്ഷ്യമിട്ട തുക ഇതുവരെ സമാഹരിക്കുന്നതിന് സാധിക്കാത്ത സ്ഥിതിക്ക് ഇത്തവണയും ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും.   കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, BEML, IDBI ബാങ്ക്, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ,  റെയിൽവേയുമായി ബന്ധപ്പെട്ട   സ്ഥാപനങ്ങൾ ആയ   RITES, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, IRCON ഇൻറർനാഷണൽ എന്നിവയുടെ ഓഹരികളില്‍ പ്രതിഫലിക്കും

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ