കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉത്സവ ബത്ത നൽകാൻ മന്ത്രിസഭാ തീരുമാനം

Published : Oct 21, 2020, 04:40 PM IST
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉത്സവ ബത്ത നൽകാൻ മന്ത്രിസഭാ തീരുമാനം

Synopsis

രാജ്യത്തെ 30 ലക്ഷത്തിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.

ദില്ലി: ഗസറ്റഡ് ഇതര കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷത്തെ ഉത്സവബത്ത് നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ 30 ലക്ഷത്തിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 3,737 കോടി രൂപ ബോണസ് നൽകാനായി നീക്കിവെക്കുമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 

കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിക്കുകയും ഡിഎ വര്‍ദ്ധന പിൻവലിക്കുകയും ചെയ്തിരുന്നു. അതിൽ മാറ്റംവരുത്തിയാണ് ഉത്സവ ബത്ത് വിതരണം ചെയ്യാനുള്ള തീരുമാനം മന്ത്രിസഭ എടുത്തിരിക്കുന്നത്. ഗസറ്റഡ് ജീവനക്കാര്‍ക്ക് പ്രത്യേക അലവൻസ് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ