ഭേദഗതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വഴിയൊരുങ്ങി

By Web TeamFirst Published Jul 29, 2021, 2:58 PM IST
Highlights

നേരത്തെ തന്നെ ഇൻഷുറൻസ് വിപണിയിൽ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി കേന്ദ്രസർക്കാർ ഉയർത്തിയിട്ടുള്ളതിനാൽ കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ വിദേശ കമ്പനികൾക്കും ഇനി നിക്ഷേപം നടത്താനാവും.

ദില്ലി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വേണ്ടിയുള്ള ജനറൽ ഇൻഷുറൻസ് നിയമത്തിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകണമെന്ന നിയമത്തിലെ നിർദ്ദേശം ഇതോടെ ഒഴിവാകും.

ഈ പാർലമെന്റ് സെഷനിൽ തന്നെ പുതിയ ഭേദഗതി കേന്ദ്രസർക്കാർ പാർലമെന്റിന് മുന്നിൽ വെക്കും. ഇതിലൂടെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലേക്ക് സ്വകാര്യവത്കരണത്തിനുള്ള വാതിൽ തുറക്കപ്പെടും. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റിനാണ് നടപടിക്രമങ്ങളുടെ ചുമതല.

നേരത്തെ തന്നെ ഇൻഷുറൻസ് വിപണിയിൽ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി കേന്ദ്രസർക്കാർ ഉയർത്തിയിട്ടുള്ളതിനാൽ കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ വിദേശ കമ്പനികൾക്കും ഇനി നിക്ഷേപം നടത്താനാവും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!