ആയിരം വീതം ആറ് ലക്ഷം പേർക്ക്; ദുരിത കാലത്ത് സഹായവുമായി യുപി സർക്കാർ

By Web TeamFirst Published Mar 26, 2020, 10:41 AM IST
Highlights

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ലഖ്നൗ: കൊവിഡ് വൈറസ് ബാധയെ തുടർന്ന് ജോലിക്ക് പോകാനാകാത്ത ദിവസ വേതന തൊഴിലാളികൾക്ക് സഹായവുമായി യുപി സർക്കാർ. ഓരോ ആൾക്കും ആയിരം രൂപ വീതമാണ് തുക വിതരണം ചെയ്യുന്നത്. ആറ് ലക്ഷം പേർക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുക. ഇതിനായി 60 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡ് വൈറസ് ബാധ വെല്ലുവിളി ഉയർത്തിയപ്പോൾ തന്നെ സംസ്ഥാനത്തെ ബിജെപി സർക്കാർ ദിവസ വേതന തൊഴിലാളികളുടെ കാര്യത്തിൽ ഈ പ്രഖ്യാപനം നടത്തിയിരുന്നു. എല്ലാവർക്കും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കുകയായിരുന്നു.

കൂടുതൽ പേർക്ക് സഹായം ലഭ്യമാക്കുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് വരങ്ങൾ ലഭ്യമാകാത്തതിനാലാണ് പണം നൽകാനാവാത്തത് എന്നാണ് സർക്കാരിന്റെ വിശദീകരണം. ഇത് ലഭ്യമാകുന്ന മുറയ്ക്ക് പണം വിതരണം ചെയ്യുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അശ്വതി പറഞ്ഞു.

click me!