ഒറ്റരാത്രികൊണ്ട് കോടീശ്വരൻ; ദീപാവലി രാത്രിയിൽ അക്കൗണ്ടിൽ എത്തിയത് കോടികൾ

Published : Nov 18, 2023, 07:09 PM IST
ഒറ്റരാത്രികൊണ്ട് കോടീശ്വരൻ; ദീപാവലി രാത്രിയിൽ അക്കൗണ്ടിൽ എത്തിയത് കോടികൾ

Synopsis

ദീപാവലി രാത്രിയിൽ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ. ഭയന്ന യുവാവ് പൊലീസിൽ പരാതി നൽകി   

അലിഗഡ്: ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ കോടേശ്വരനാകുന്നത് സിനിമയിൽ മാത്രം കണ്ടിട്ടും കേട്ടിട്ടുമുള്ള കാര്യമായിരിക്കും. ദീപാവലി രാത്രിയിൽ ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശി ഒറ്റരാത്രികൊണ്ട് കോടീശ്വരനായിത്തീർന്നു. ഐ‌ഡി‌എഫ്‌സി, യു‌സി‌ഒ ബാങ്കുകളിലെ തന്റെ അക്കൗണ്ടുകളിലേക്ക് ഏകദേശം 5 കോടി രൂപ എത്തിയതിനെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി.

37 കാരനായ  മുഹമ്മദ് അസ്ലമിന്റെ അക്കൗണ്ടിലേക്കാണ് 5 കോടി എത്തിയത്. നഗരത്തിൽ ഒരു മെഡിക്കൽ സ്റ്റോർ നടത്തുകയാണ് അസ്‌ലം. തന്റെ അക്കൗണ്ടിലേക്ക് പണമെത്തിയത് അറിഞ്ഞ അസ്‌ലം ഉടനെ ബാങ്കുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ദീപാവലി ദിനത്തിൽ ബാങ്കുകൾ അവധി ആയതിനാൽ സേവങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. അക്കൗണ്ടിൽ ഇത്രയും തുക വന്നത് അറിഞ്ഞ് ഭയന്ന അസ്‌ലം പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചു.

നവംബർ 11 നും 12 നും ഇടയിൽ ഒന്നിലധികം ഇടപാടുകളിലൂടെ 4.78 കോടി രൂപ അസ്ലമിന്റെ ഐ‌ഡി‌എഫ്‌സി, യു‌സി‌ഒ ബാങ്കുകളിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടു. 112 ഡയൽ ചെയ്തശേഷമാണ്  പോലീസ് സ്റ്റേഷനിലേക്ക് എത്തിയത് അവിടെ ഞാൻ പരാതി നൽകി. ആവശ്യമെങ്കിൽ ഞാൻ ഉന്നത ഉദ്യോഗസ്ഥരെ കാണുമെന്നും അസ്‌ലം പറഞ്ഞു. 

അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ പതക് പറഞ്ഞു.ബാങ്കുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാങ്ക് മാനേജറുമായി സംസാരിച്ചിട്ടുണ്ടെങ്കിലും ഇടപാട് വിവരങ്ങൾ പരിശോധിച്ചാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളു എന്ന് സിറ്റി പോലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ പതക് പറഞ്ഞു.

 

PREV
click me!

Recommended Stories

ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തതിട്ടുണ്ടോ? അവസാന അവസരം നഷ്ടപ്പെട്ടാൽ എന്തുചെയ്യും
ഓഹരിവിപണിയിലേക്ക് ആശുപത്രികളുടെ ഒഴുക്ക്; നേട്ടം ആര്‍ക്കൊക്കെ?