ഇന്റർനെറ്റ് വേണ്ട, പിൻ വേണ്ട; 'യുപിഐ ലൈറ്റ്' അവതരിപ്പിച്ച് പേടിഎം

Published : Feb 16, 2023, 06:19 PM IST
ഇന്റർനെറ്റ് വേണ്ട, പിൻ വേണ്ട; 'യുപിഐ ലൈറ്റ്' അവതരിപ്പിച്ച് പേടിഎം

Synopsis

യുപിഐ പിൻ ഇല്ലാതെ പേയ്‌മെന്റുകൾ  നടത്താം അതും ഇന്റർനെറ്റ് ഉപയോഗിക്കാതെ. യുപിഐ ലൈറ്റ് ഇനി മുതൽ പേടിഎമ്മിൽ ലഭ്യമാകും.   

ദില്ലി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ അവരുടെ ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് രീതിയെ ആശ്രയിക്കുന്നു. സാധാരണയായി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ പലപ്പോഴും കണക്ടിവിറ്റി മോശമാകുന്ന സാഹചര്യത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് യുപിഐ  ലൈറ്റ് ഫീച്ചർ റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കിയത്. ഒരു യുപിഐ ആപ്പിൽ നിന്നും 200  രൂപ വരെ വരുന്ന ഇടപാടുകൾ നടത്താൻ ആർബിഐ അനുവദിച്ചിരുന്നെങ്കിലും പ്രധാന യുപിഐ ആപ്പിൽ ഇത് ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ പേടിഎം പേയ്‌മെന്റ് ബാങ്ക് ഉപയോക്താക്കൾക്കായി ഈ ഫീച്ചറുകൾ ലഭ്യമാണ്.

പേടിഎം ആപ്പിലൂടെ തന്നെ ഇപ്പോൾ യുപിഐ ലൈറ്റ് ഫീച്ചർ ഉപയോഗിക്കാം. ഒരു ഉപയോക്താവിനെ 200 രൂപ വരെ തൽക്ഷണ ഇടപാടുകൾ നടത്താൻ പേടിഎം ആപ്പ് അനുവദിക്കുന്നു. പരമാവധി 2,000 രൂപ ഒരു ദിവസം രണ്ട് തവണയായി യുപിഐ ലൈറ്റിലേക്ക് ചേർക്കാം. അതേസമയം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം യുപിഐ ലൈറ്റ് വഴി ചെയ്യുന്ന പേയ്‌മെന്റുകൾ പേടിഎമ്മിന്റെ ബാലൻസ്, ഹിസ്റ്ററി വിഭാഗത്തിൽ മാത്രമേ ദൃശ്യമാകൂ. ബാങ്കിന്റെ പാസ് ബുക്കിൽ ഇവ കാണാൻ സാധിക്കില്ല. 

അതേസമയം, ഇന്റർനെറ്റ് ഉള്ള സമയത്ത് പണം യുപിഐ ലൈറ്റിൽ ചേർത്താൽ മാത്രമേ ഇടപാടുകൾ നടത്താൻ കഴിയുകയുള്ളു. നിലവിൽ യുപിഐ  ലൈറ്റ് ബാലൻസിൽ നിന്നും പണം അയക്കാൻ മാത്രമേ സാധിക്കുകയുള്ളു. അതായത്,  ഡെബിറ്റ് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളു. കൂടാതെ റീഫണ്ടുകളും മറ്റും  ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ഓൺലൈനായി പ്രോസസ്സ് ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ