'യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്' പരമാവധി കുറക്കാൻ നീക്കം; ഇന്ന് മുതൽ യുപിഐയിൽ മാറ്റങ്ങൾ

Published : Aug 01, 2025, 02:36 PM IST
UPI

Synopsis

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കറൻസിയേക്കാൾ കൂടുതൽ യുപിഐ ഉപയോഗിക്കുന്ന നമ്മളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നിയമങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. അവയേതൊക്കെയാണെന്ന് നോക്കാം.

മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ബാലൻസ് പരിശോധനയാണ്. യുപിഐ ആപ്പുകളിൽ ഇനി ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. പീക്ക് അവേഴ്സിൽ ലോഡ് കുറക്കുന്നതിന് വേണ്ടിയാണിത്. ഇനി മുതൽ, യുപിഐയിലെ ഓട്ടോ പേയ്‌മെന്‍റുകളും ഓട്ടോ ട്രാൻസാക്ഷനുകളും രാവിലെ 10 മണിക്ക് മുൻപും, ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ച് വരെയും, രാത്രി 9:30 ന് ശേഷവും മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. ഇഎംഐ, എസ്‌ഐപി,ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയവക്കാണ് ഇത് ബാധകമാകുക. ഇതും പീക്ക് അവേഴ്സിൽ ലോഡ് കുറക്കാനായി സെറ്റ് ചെയ്തിരിക്കുന്ന സംവിധാനമാണ്.

ഇത് കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത വിവരങ്ങൾ ഒരു ദിവസം 25 തവണ മാത്രമേ ലഭ്യമാക്കാൻ കഴിയൂ. ഇതിലൂടെ, മൊബൈലുമായി ലിങ്ക് ചെയ്ത അക്കൗണ്ടുകളുടെ ലിസ്റ്റ് ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഉപയോക്താവ് യുപിഐ ആപ്പുകളിൽ ഇഷ്യൂവർ ബാങ്ക് തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ഈ അഭ്യർത്ഥനകൾ ആരംഭിക്കാൻ പാടുള്ളൂ.

ചില സമയത്ത് ചെയ്യുന്ന പെയ്മെന്റുകൾക്ക് പണം ഡെബിറ്റ് ആയെങ്കിലും ട്രാൻസാക്ഷൻ സ്റ്റാറ്റസ് പ്രോസസ്സിംഗ് എന്നു കാണിക്കാറുണ്ട്. എന്നാൽ ഇനി മുതൽ സ്റ്റാറ്റസ് കൃത്യമായി നിമിഷങ്ങൾക്കകം ഉപഭോക്താവിനെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതു പോലെ

ഉപയോക്താവിന് സ്റ്റാറ്റസ് പരിശോധിക്കാൻ 3 അവസരങ്ങൾ മാത്രമേ ലഭിക്കൂ. ഓരോ പരിശോധനയ്ക്കും ഇടയിൽ 90 സെക്കൻഡ് സമയം വെയ്റ്റിംഗ് പിരേഡ് ഉണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം