യുപിഐ ഇടപാടുകൾ കുതിക്കുന്നു; വിപണി കീഴടക്കി ഫോൺ പേയും ഗൂഗിൾ പേയും

Published : Jul 29, 2024, 04:15 PM ISTUpdated : Jul 29, 2024, 04:54 PM IST
യുപിഐ ഇടപാടുകൾ കുതിക്കുന്നു; വിപണി കീഴടക്കി ഫോൺ പേയും ഗൂഗിൾ പേയും

Synopsis

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇരട്ടിയായി.  അതേ സമയം ഡെബിറ്റ് കാർഡ് ഇടപാടുകൾ വർഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ  

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളിൽ 57 ശതമാനം വളർച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ൽ 12.5 ബില്യണിൽ നിന്ന് 2023-24ൽ 131 ബില്യണായി ഉയർന്നു. ഫോൺ പേ, ഗൂഗിൾ പേ എന്നിവയാണ് യുപിഐ  ഇടപാടുകളിൽ ആധിപത്യം പുലർത്തുന്നത് .  86 ശതമാനമാണ് ഇരു കമ്പനികളുടേയും  ആകെ വിപണി വിഹിതം.  ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (BCG) ബാങ്കിംഗ് സെക്ടർ റൗണ്ടപ്പ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇരട്ടിയായി.  അതേ സമയം ഡെബിറ്റ് കാർഡ് ഇടപാടുകൾ വർഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ  വ്യക്തമാക്കുന്നു.  

ബാങ്കുകളുടെ വായ്പാ വളർച്ചയിൽ 15 ശതമാനം വളർച്ച കൈവരിച്ചപ്പോൾ  നിക്ഷേപ വളർച്ച 13 ശതമാനമായി. ആദ്യമായി, എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളിൽ 1 ശതമാനത്തിൽ കൂടുതൽ വരുമാനം  നേടിയതോടെ, ബാങ്കിംഗ് മേഖലയുടെ മൊത്തം അറ്റാദായം ₹3 ലക്ഷം കോടി കവിഞ്ഞു. ഉയർന്ന വായ്പാ വളർച്ച, ഫീസ് വരുമാനത്തിലെ വളർച്ച, കുറഞ്ഞ വായ്പച്ചെലവ് എന്നിവയാണ് ബാങ്കിംഗ് മേഖലയുടെ ലാഭക്ഷമത ഉയരുന്നതിന് സഹായകരമായി. സ്വകാര്യ ബാങ്കുകളുടെ ലാഭം വാർഷികാടിസ്ഥാനത്തിൽ 25 ശതമാനം കുതിച്ചുയർന്നു, പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 34 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ബാങ്കുകളുടെ  മൊത്ത നിഷ്‌ക്രിയ ആസ്തി  2.8 ശതമാനം എന്ന ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതായും കണക്കുകൾ  വ്യക്തമാക്കുന്നു  .  പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി  3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും