മുൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ എൻ‌ഐ‌പി‌എഫ്പി ചെയർമാനായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്

By Web TeamFirst Published Jun 19, 2020, 11:22 PM IST
Highlights

നെയ്‌റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള പട്ടേൽ, 2013 വരെ കെനിയൻ പൗരനായിരുന്നു. 

ദില്ലി: മുൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ ജൂൺ 22 മുതൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻ‌ഐ‌പി‌എഫ്പി) ചെയർമാനായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 

വിജയ് കെൽക്കറിന് പകരമാകും ഉർജിത് പട്ടേലിന്റെ നിയമനം. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ. ഉർജിത് പട്ടേലിനെ 2020 ജൂൺ 22 മുതൽ നാലുവർഷ കാലാവധിയിൽ ചെയർമാനായി നിയമിക്കും എന്നാണ് റിപ്പോർട്ടുകൾ. 

1990 ന് ശേഷം കാലാവധി അവസാനിക്കുന്നതിനുമുമ്പ് സ്ഥാനമൊഴിഞ്ഞ ആദ്യത്തെ ഗവർണറായിരുന്ന അദ്ദേഹം. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, യേൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു ഉർജിത് പട്ടേലിന്റെ വിദ്യാഭ്യാസം. നെയ്‌റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള പട്ടേൽ, 2013 വരെ കെനിയൻ പൗരനായിരുന്നു. 

2013 ജനുവരിയിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യൻ പൗരത്വം നേടി.
 

click me!