US Inflation : അമേരിക്കയിൽ പണപ്പെരുപ്പം കുതിച്ചുയരുന്നു, പലിശ നിരക്കിൽ മാറ്റം വരുത്തുമെന്ന് ഫെഡറൽ റിസർവ്

Published : Jan 30, 2022, 09:15 AM ISTUpdated : Jan 30, 2022, 09:39 AM IST
US Inflation : അമേരിക്കയിൽ പണപ്പെരുപ്പം കുതിച്ചുയരുന്നു, പലിശ നിരക്കിൽ മാറ്റം വരുത്തുമെന്ന് ഫെഡറൽ റിസർവ്

Synopsis

1983 ന് ശേഷമുളള ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം ഉയർന്നതിനെ തുടർന്ന് രാജ്യത്ത് നിത്യോപയോഗ സാധനങ്ങൾക്കടക്കം വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.

വാഷിം​ഗ്ടൺ: അമേരിക്കയിൽ (USA) പണപ്പെരുപ്പം (Inflation) കുതിച്ചുയരുന്നു. 2021 ൽ മാത്രം 5.8 ശതമാനമാണ് പണപ്പെരുപ്പ നിരക്ക് ഉയർന്നത്. 1983 ന് ശേഷമുളള ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം ഉയർന്നതിനെ തുടർന്ന് രാജ്യത്ത് നിത്യോപയോഗ സാധനങ്ങൾക്കടക്കം വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ പലിശ നിരക്കിൽ അടക്കം മാറ്റം വരുത്താൻ തയ്യാറെടുക്കയാണെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് (Federal Reserve) അറിയിച്ചു.

ഗാര്‍ഹിക ചെലവ്,  ഇന്ധനം, ​ഗ്യാസ്, ഭക്ഷണം എന്നിവയുടെ നിരക്ക് വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം.   പകര്‍ച്ചവ്യാധിമൂലമുണ്ടായ മാന്ദ്യത്തില്‍ എല്ലാ വികസിതരാജ്യങ്ങളും പണപ്പെരുപ്പത്തിന്റെ വെല്ലുവിളി നേരിടുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read More: പണപ്പെരുപ്പം, യുദ്ധം, അണുബോംബ്, 2022 -ലെന്ത് സംഭവിക്കും? നോസ്ട്രഡാമസ് പ്രവചനങ്ങള്‍

 

PREV
Read more Articles on
click me!

Recommended Stories

വമ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ രൂപ! ഡോളറിനെതിരെ പടപൊരുതാൻ ആർബിഐയുടെ ഇടപെടൽ
Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?