അമേരിക്ക - ഇറാൻ സംഘർഷം; ഇന്ധനവിലയിൽ ഇന്നും വർധന

By Web TeamFirst Published Jan 4, 2020, 8:47 AM IST
Highlights

കേരളത്തിൽ ഇന്ന് പെട്രോളിന് 10 പൈസയാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് ഇതോടെ വില 77.47 ആയി. ഡീസലിന് 16 പൈസ ഉയർന്ന് 72.12 ആയി

തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ, ബാഗ്ദാദിൽ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെ തുടർന്നാണ് ഇപ്പോഴത്തെ വർധനയെന്നാണ് കരുതുന്നത്. ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണ വില ഉയർന്നു. ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന്  3.55 ശതമാനം വില ഉയർന്ന് 68.60 ഡോളറിൽ എത്തി.

കേരളത്തിൽ ഇന്ന് പെട്രോളിന് 10 പൈസയാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് ഇതോടെ വില 77.47 ആയി. ഡീസലിന് 16 പൈസ ഉയർന്ന് 72.12 ആയി. ഇന്നലെ ബ്രെൻഡ് ക്രൂഡ് ബാരലിന് 3.06 ശതമാനം വില കൂടിയിരുന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 2.88 ശതമാനം കൂടി 62.94 ൽ എത്തി. ഏഴ് മാസത്തെ ഉയർന്ന നിരക്കായിരുന്നു ക്രൂ‍‍ഡ് ഓയിലിന് ഇന്നലെ രേഖപ്പെടുത്തിയത്.

ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് ഇറാൻ. ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക- ഇറാൻ ഇറാഖ് സംഘർഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത്. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരൽ ക്രൂഡ്ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.

click me!