ബ്രിട്ടനിലെ വ്യാപാരങ്ങൾ തകരാതിരിക്കാൻ കവചം തീർക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Published : Apr 07, 2025, 11:23 AM IST
ബ്രിട്ടനിലെ വ്യാപാരങ്ങൾ തകരാതിരിക്കാൻ കവചം തീർക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Synopsis

അമേരിക്കയിലെ ഉപഭോക്താക്കൾക്ക് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനായാണ് ഇത്തരത്തിലെ നികുതി വർദ്ധനവെന്നാണ് ട്രംപ് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. 

ലണ്ടൻ: ട്രംപിന്റെ നയങ്ങളിൽ ബ്രിട്ടനിലെ വ്യാപാരങ്ങൾ  തകരാതിരിക്കാൻ കവചം തീർക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. കനത്ത തീരുവ ഒഴിവാക്കിയുള്ള വ്യാപാര ബന്ധത്തിനായി അമേരിക്കയുമായി ചർച്ച ചെയ്യും. ദേശീയ താൽപര്യം മുൻനിർത്തിയാകും ഇതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശദമാക്കിയത്. ലോകം അതിവേഗത്തിൽ മാറുമ്പോൾ പഴയ വൈകാരികതയിൽ തൂങ്ങിപ്പിടിച്ച് ഇരിക്കാനാവില്ല. മാർക്കറ്റിന് രാജ്യ രൂപം നൽകാൻ ശ്രമിക്കുന്നത് പരിഹാസ്യപരമായ കാര്യമാണ്.

അടിസ്ഥാന തീരുവകയായി അമേരിക്ക 10 ശതമാനം നികുതി ഏർപ്പെടുത്തിയതിൽ ബ്രിട്ടനും സാരമായി ബാധിക്കപ്പെട്ടിരുന്നു. ബ്രിട്ടനിൽ നിന്നുള്ള വാഹന കയറ്റുമതിക്ക് പത്ത് ശതമാനം തീരുവയ്ക്ക് പുറമേ 25 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിട്ടുള്ളത്. പല രാജ്യങ്ങൾക്കും ഇത് ഏപ്രിൽ 9 മുതൽ 50 ശതമാനം ആയാണ് ഉയർത്തിയിട്ടുള്ളത്. അമേരിക്കയിലെ ഉപഭോക്താക്കൾക്ക് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനായാണ് ഇത്തരത്തിലെ നികുതി വർദ്ധനവെന്നാണ് ട്രംപ് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. 

എന്നാൽ തീരുവ ചുമത്തിയതിന് പിന്നാലെ തൈചൈന അടക്കമുള്ള രാജ്യങ്ങൾ പകരം തീരുവ ചുമത്തിയത് ഏഷ്യൻ ഷെയർ മാർക്കറ്റുകൾ കുത്തനെയിടിയാൻ കാരണമായിരുന്നു. പുതിയ വ്യാപാര നയങ്ങളെ തുടർന്നുള്ള പ്രശ്നങ്ങളെ വിലയിരുത്താൻ അമേരിക്കയിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തി വയ്ക്കുന്നതായാണ് ജാഗ്വാർ ലാൻഡ റോവർ ശനിയാഴ്ച പ്രഖ്യാപിച്ചത്. 

സാമ്പത്തിക വ്യവസ്ഥയിൽ സർക്കാർ ഇടപെടുന്നത് ചിലർക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കാനിടയുണ്ട്. എന്നാൽ പഴയ വൈകാരികതയിൽ തൂങ്ങി നിൽക്കാനാവില്ലെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശദമാക്കുന്നത്. സമാധാനത്തോടെ മികച്ച ധാരണയ്ക്കായി പോരാടുക എന്നതാണ് ബ്രിട്ടീഷ് സർക്കാർ നയമെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു. ഫാർമ, കാർ, മെഷീനുകൾ എന്നിവ ഉൾപ്പെടെ 60 ബില്യൺ യൂറോയുടെ കയറ്റുമതിയാണ് കഴിഞ്ഞ വർഷം ബ്രിട്ടനിൽ നിന്ന് അമേരിക്കയിലേക്ക് മാത്രമുണ്ടായിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ