'ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'; ബോളിവുഡില്‍ ഇത് പുതിയ ട്രെന്‍ഡ്! തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി കൃഷിയിടം വാങ്ങി വരുണ്‍ ധവാനും

Published : Aug 20, 2026, 05:09 PM IST
Varun Dhawan

Synopsis

മുംബൈയിലെ തിരക്കുകളില്‍ നിന്ന് മാറി ഒരു കൃഷിയിടം സ്വന്തമാക്കി ബോളിവുഡ് താരം വരുണ്‍ ധവാന്‍. നഗരജീവിതം ഉപേക്ഷിച്ച് കൃഷിയിലും ജൈവകൃഷിയിലും നിക്ഷേപം നടത്തുന്ന രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ നിരവധി താരങ്ങളുടെ പാത പിന്തുടരുകയാണ് വരുണും. ഈ പ്രവണത ബോളിവുഡിലെ പുതിയ ഹരിത നിക്ഷേപമായി മാറുകയാണ്.

മുംബൈയുടെ നഗരത്തിരക്കുകളില്‍ നിന്ന് മാറി, ശാന്തമായ സ്ഥലത്ത് കുറച്ചു സമയം ചിലവഴിക്കാന്‍ സ്വന്തമായി ഒരു കൃഷിയിടം വാങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം വരുണ്‍ ധവാന്‍. കൃഷിഭൂമി സ്വന്തമാക്കിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് താരം വിശേഷിപ്പിച്ചത്. നഗരത്തിലെ ആഡംബര ഫ്‌ലാറ്റുകള്‍ക്ക് പകരം, ഗ്രാമീണ അന്തരീക്ഷത്തില്‍ കൃഷിയിടങ്ങള്‍ വാങ്ങുന്ന ബോളിവുഡ് താരങ്ങളുടെ നീണ്ട പട്ടികയിലേക്ക് ഇതോടെ വരുണ്‍ ധവാനും ഇടംപിടിച്ചിരിക്കുകയാണ്.

ബോളിവുഡിലെ ഹരിത നിക്ഷേപങ്ങള്‍

വരുണിനെ കൂടാതെ മറ്റ് നിരവധി മുന്‍നിര താരങ്ങളും കൃഷിയിലും ഗ്രാമീണ ജീവിതത്തിലും താല്പര്യം കാണിച്ച് രംഗത്തുണ്ട്. പൂനെക്കടുത്ത് 16.42 കോടി രൂപ മുടക്കി 25 ഏക്കര്‍ ഭൂമി രണ്‍ബീര്‍ കപൂര്‍ സ്വന്തമാക്കിയിരുന്നു. ലോണാവാലയില്‍ 44 ഏക്കര്‍ വിസ്തൃതിയുള്ള വിശാലമായ ജൈവ കൃഷിയിടമാണ് ജാക്കി ഷ്‌റോഫിനുള്ളത്. സിനിമയിലെത്തും മുന്‍പ് കര്‍ഷകനായിരുന്ന നവാസുദ്ദീന്‍ സിദ്ദിഖി, സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ ബുധാനയില്‍ വിശാലമായ കൃഷിയിടങ്ങള്‍ സ്വന്തമാക്കി തന്റെ കാര്‍ഷിക പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. തമിഴ്നാട്ടിലെ ഒരു തരിശുഭൂമി ആധുനിക ജൈവ കൃഷിരീതികളിലൂടെ മികച്ച ഒരു തെങ്ങിന്‍ തോപ്പാക്കി മാറ്റിയ താരമാണ് ആര്‍. മാധവന്‍. കൂടാതെ, മുംബൈയിലെ തന്റെ പെന്റ്ഹൗസ് ടെറസില്‍ ഹൈഡ്രോപോണിക്‌സ് രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടവും മാധവന്‍ പരിപാലിക്കുന്നുണ്ട്.

സ്‌ക്രീനില്‍ നിന്ന് പാടത്തേക്ക്: മറ്റ് താര കര്‍ഷകര്‍

പ്രീതി സിന്റ: തന്റെ ഓര്‍ഗാനിക് കൃഷിയിടത്തില്‍ നിന്നുള്ള വിശേഷങ്ങള്‍ താരം എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. തക്കാളി, ആപ്പിള്‍, ക്യാപ്‌സിക്കം, സ്‌ട്രോബെറി എന്നിവയാണ് ഇവിടെ പ്രധാനമായും വിളയിക്കുന്നത്.

പങ്കജ് ത്രിപാഠി: ബിഹാറിലെ തന്റെ കാര്‍ഷിക പാരമ്പര്യത്തെ നെഞ്ചോട് ചേര്‍ക്കുന്ന അദ്ദേഹം, മുംബൈക്കടുത്തുള്ള തന്റെ സ്ഥലത്ത് മാവ്, ചക്ക, മഞ്ഞള്‍, നാരകം എന്നിവ ജൈവരീതിയില്‍ കൃഷി ചെയ്യുന്നുണ്ട്.

സല്‍മാന്‍ ഖാന്‍: ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ പന്‍വേലിലെ 150 ഏക്കര്‍ വരുന്ന 'അര്‍പ്പിത ഫാമിലാണ്' സല്‍മാന്‍ സമയം ചിലവഴിക്കാറുള്ളത്. പാടം ഉഴുതുമറിക്കാനും നെല്‍കൃഷി ചെയ്യാനുമൊക്കെ താരം നേരിട്ടിറങ്ങാറുണ്ട്.

ജൂഹി ചൗള: കൃഷിക്കായി ഏറെ സമയം മാറ്റിവെക്കുന്ന അവര്‍, സ്വന്തം ഭൂമിയില്‍ ജൈവകൃഷി നടത്തുന്നതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രാദേശിക കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്നു.

അക്ഷയ് കുമാര്‍: സ്വന്തമായി ഒരു കൃഷിയിടം എന്നതിലുപരി, വാണിജ്യാടിസ്ഥാനത്തിലുള്ള സുസ്ഥിര ഗ്രാമീണ ഭക്ഷ്യ വ്യവസ്ഥയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'ടു ബ്രദേഴ്‌സ് ഓര്‍ഗാനിക് ഫാംസ്' എന്ന സംരംഭത്തില്‍ നേരിട്ട് നിക്ഷേപം നടത്തിയിരിക്കുകയാണ് താരം.

PREV
Read more Articles on
click me!

Recommended Stories

മദ്യകമ്പനികളെ വിടാതെ ഭക്ഷ്യസുരക്ഷാ അതോറിറ്റി; ബ്ലെന്‍ഡേഴ്‌സ് പ്രൈഡും റോയല്‍ സ്റ്റാഗും നിരീക്ഷണത്തില്‍
അടിപതറി അമേരിക്ക! സാമ്പത്തിക പ്രതിസന്ധി, ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു