ഈ സിഇഒമാര്‍ വാങ്ങുന്ന ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !, വിസി സര്‍ക്കിള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

By Web TeamFirst Published Jun 3, 2019, 11:02 AM IST
Highlights

20 വര്‍ഷത്തില്‍ താഴെ പ്രായമുളള കമ്പനികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യാത്രയുടെ തന്നെ ഗ്രൂപ്പ് സിഎഫ്ഒ അലോക് വൈഷാണ് ആണ് രണ്ടാം സ്ഥാനം. അദ്ദേഹത്തിന്‍റെ പ്രതിഫലം 2.75 കോടിയില്‍ നിന്ന് 8.8 കോടി രൂപയിലേക്കാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നത്. 

മുംബൈ: ഇന്ത്യയിലെ പുതുതലമുറ ടെക്നോളജി സംരംഭങ്ങളിലെ ഏറ്റവും അധികം ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിസി സര്‍ക്കില്‍ പുറത്ത് വിട്ടു. പുതുതലമുറ ടെക് സംരംഭങ്ങളിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് പ്രമുഖ ട്രാവല്‍ പോര്‍ട്ടലായ യാത്രയുടെ സിഇഒയായ ദ്രുവ് ശ്രിന്‍ഗിയാണ്. 2017 -18 ല്‍ അദ്ദേഹത്തിന്‍റെ ശമ്പളം 28.54 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ ശമ്പളമായ 4.11 കോടിയില്‍ നിന്ന് 594 ശതമാനത്തിന്‍റെ വര്‍ധനയാണ് അദ്ദേഹം നേടിയെടുത്തത്. 

20 വര്‍ഷത്തില്‍ താഴെ പ്രായമുളള കമ്പനികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യാത്രയുടെ തന്നെ ഗ്രൂപ്പ് സിഎഫ്ഒ അലോക് വൈഷാണ് ആണ് രണ്ടാം സ്ഥാനം. അദ്ദേഹത്തിന്‍റെ പ്രതിഫലം 2.75 കോടിയില്‍ നിന്ന് 8.8 കോടി രൂപയിലേക്കാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നത്. മേക്ക് മൈ ട്രിപ്പിന്‍റെ ഗ്രൂപ്പ് സിഇഒ ദീപ് കല്‍റയ്ക്ക് 7.07 കോടി രൂപയും ഇന്ത്യ സിഇഒ രാജേഷ് മഗൗവിന് 6.57 കോടി രൂപ എന്നിവരാണ് മൂന്നും നാലും സ്ഥാനം കരസ്ഥമാക്കിയത്. 

ഒല ക്യാബ്സിന്‍റെ സിഇഒ ഭവീഷ് അഗര്‍വാളാണ് തൊട്ടടുത്ത സ്ഥാനത്ത്. നാല് കോടി രൂപയാണ് അദ്ദേഹത്തിന്‍റെ ശമ്പളം. കമ്പനികളില്‍ നിന്ന് പ്രതിഫലമായി നല്‍കുന്ന സ്റ്റോക്ക് ഓപ്ഷന്‍ (ഓഹരി) മൂല്യം ഉള്‍പ്പെടുത്താതെയുളള കണക്കാണിത്. 

click me!