വിജയ് ബ്രാൻഡ് പേര് മാറ്റുന്നില്ല, സോഷ്യൽ മീഡിയ പ്രചാരണം വ്യാജം: മൂലൻസ് ​ഗ്രൂപ്പ്

Published : Jul 19, 2024, 05:28 PM ISTUpdated : Jul 19, 2024, 06:21 PM IST
വിജയ് ബ്രാൻഡ് പേര് മാറ്റുന്നില്ല, സോഷ്യൽ മീഡിയ പ്രചാരണം വ്യാജം: മൂലൻസ് ​ഗ്രൂപ്പ്

Synopsis

വിജയ് ബ്രാൻഡ് ഇനി മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക എന്ന തരത്തിൽ വിജയ് മസാല പരസ്യം ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പരസ്യങ്ങൾ പ്രചരിച്ചിരുന്നു.

വിജയ് മസാല ബ്രാൻഡിന്റേത് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന പരസ്യങ്ങളും മറ്റും അടിസ്ഥാനരഹിതമാണെന്ന് ബ്രാൻഡ് ഉടമകളായ മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്.

വിജയ് ബ്രാൻഡ് ഇനി മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക എന്ന തരത്തിൽ വിജയ് മസാല പരസ്യം ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പരസ്യങ്ങൾ പ്രചരിച്ചിരുന്നു. ഒരു സിനിമാതാരത്തിന്റെ ചിത്രം ഉപയോ​ഗിച്ചായിരുന്നു പ്രചരണങ്ങൾ. എന്നാൽ ഇത്തരം പരസ്യങ്ങളും പ്രചരണങ്ങളും അസംബന്ധവും അടിസ്ഥാന​രഹിതവുമാണെന്ന് മൂലൻസ് ​ഗ്രൂപ്പ് അറിയിച്ചു.

ഇന്ത്യൻ ബ്രാൻഡായ വിജയ് ബ്രാൻഡിന്റെ പേരും ലോ​ഗോയും സൗദി അറേബ്യയിൽ എസ്എഐപി (SAIP)യിൽ ട്രേഡ് മാർക്ക് നിയമം അനുസരിച്ച് മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ​ഗുണമേന്മ കൊണ്ടും വിലക്കുറവ് കൊണ്ടും ശ്രദ്ധേയമായ വിജയ് കഴിഞ്ഞ 40 വർഷമായി സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ വിശ്വസ്തമായ ബ്രാൻഡാണ്. വിജയ് ബ്രാൻഡ് വിപണിയിൽ മാറ്റമില്ലാതെ തുടരും - മൂലൻസ് ​ഗ്രൂപ്പ് അറിയിച്ചു. 

വിജയ് ബ്രാൻഡിന്റെ സ്വീകാര്യതയും പ്രശസ്തിയും മുതലെടുക്കാനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ചിലർ ശ്രമിക്കുകയാണ്. ഇതിന്റെ മറവിൽ പുതിയ ബ്രാൻഡ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ നിയമനടപടികൾ സ്വീകരിച്ചു - കമ്പനി കൂട്ടിച്ചേർത്തു. 

1985 മുതൽ പ്രവർത്തിക്കുന്ന മൂലൻസ് ​ഗ്രൂപ്പിന്റെ കയറ്റുമതി വിഭാ​ഗമാണ് മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്. വിജയ് ബ്രാൻഡിന്റെ കീഴിൽ സു​ഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അച്ചാറുകൾ, അരിപ്പൊടികൾ മറ്റു കേരള-ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.
 

PREV
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി