ശമ്പളം 80 ലക്ഷം, ജോലി കുട്ടികളെ നോക്കൽ! ആയയെ തേടി ശതകോടീശ്വരൻ വിവേക് രാമസ്വാമി

Published : Oct 04, 2023, 12:28 PM ISTUpdated : Oct 04, 2023, 12:57 PM IST
ശമ്പളം 80 ലക്ഷം, ജോലി കുട്ടികളെ നോക്കൽ! ആയയെ തേടി ശതകോടീശ്വരൻ വിവേക് രാമസ്വാമി

Synopsis

ഫോർബ്സ് കണക്കുകൾ പ്രകാരം നിലവിൽ,  7910 കോടിയോളം രൂപയുടെ ആസ്തിയുണ്ട് വിവേക് രാമസ്വാമിക്ക്. ആയയുടെ ജോലി ഒന്നിടവിട്ട ദിവസങ്ങൾ ആയിരിക്കും. ആകെ 26 ആഴ്ച ജോലി ചെയ്താൽ മതി. ജോലി അവസാനിപ്പിക്കുമ്പോൾ 83 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ വിവേക് രാമസ്വാമി തന്റെ കുട്ടികളെ നോക്കാൻ ആയയെ തേടുന്നതായി റിപ്പോർട്ട്.  ശതകോടീശ്വരനായ വിവേക് രാമസ്വാമി 100,000 ഡോളർ ആണ് ശമ്പളമായി വാഗ്ദാനം ചെയ്തത്. അതായത് ഏകദേശം 83 ലക്ഷം രൂപ. 

അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാൻ ആഗ്രഹിക്കുന്ന വിവേക് രാമസ്വാമി പ്രചാരണത്തിന്റെ ഭാഗമായി വളരെ തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ആയയെ തേടുന്നത്.              

ALSO READ: ലേലം വിളി തുടങ്ങാം, വില 100 രൂപ മുതല്‍; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം                

രാമസ്വാമിയുടെ രണ്ട് കുഞ്ഞുങ്ങളെയാണ് നോക്കേണ്ടത്.  രാമസ്വാമിയുടെ കുടുംബത്തിൽ ചേരാനും അവരുടെ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും സംഭാവന നൽകാനും അവസരം ലഭിക്കുമെന്ന് പോസ്റ്റിൽ പറയുന്നു. അതിസമ്പന്നര്‍ക്ക് സേവനം നല്‍കുന്ന വെബ്സൈറ്റായ EstateJobs.com-ൽ ആണ് ജോലിയെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാമസ്വാമിയുടെ പേരിലല്ലെങ്കിലും വിവരങ്ങൾ വെച്ച് അത് രാമസ്വാമിയുടെ വീട്ടിലേക്കാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. 

ആഴ്ചയിൽ ഒരു ദിവസം അവധി ലഭിക്കും. മറ്റേതൊരു ജോലിയും പോലെ, ഇതിലും ചില നിബന്ധനകളുണ്ട്. മൂന്ന് വയസും ഒരു വയസും പ്രായമുള്ള കുട്ടികളെയാണ് നോക്കേണ്ടത്. സ്വകാര്യ ഫ്ലൈറ്റിൽ നിരന്തരം യാത്ര ചെയ്യേണ്ടതായി വരും. വിവേക് രാമസ്വാമിയുടെ കുടുംബത്തോടൊപ്പം ആയിരിക്കും യാത്രകൾ. വിവേക് രാമസ്വാമിയും കുടുംബവും വെജിറ്റേറിയൻ ആണ്. ആവശ്യമുള്ള സമയങ്ങളിൽ വേണ്ടി വന്നാൽ പാചകം ചെയ്യാൻ അറിയണം. തിരഞ്ഞെടുത്താൽ, ഷെഫ്, ആയമാര്‍, ഹൗസ്കീപ്പര്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പട്ടികയിൽ ഉൾപ്പെടുത്തും. അപേക്ഷകന്റെ കുറഞ്ഞ പ്രായം 21 വയസ്സാണ്. ആകെ 26 ആഴ്ച ജോലി ചെയ്താൽ മതി. ജോലി അവസാനിപ്പിക്കുമ്പോൾ 83 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും

ALSO READ: മകന്റെ വിവാഹ തീയതി പറഞ്ഞ് മുകേഷ് അംബാനി; അനന്ത് - രാധിക വിവാഹ മാമാങ്കം എന്ന്?

ഫോർബ്സ് കണക്കുകൾ പ്രകാരം നിലവിൽ,  7910 കോടിയോളം രൂപയുടെ ആസ്തിയുണ്ട് വിവേക് രാമസ്വാമിക്ക്. ബയോടെക്, സാമ്പത്തിക സംരംഭങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം കൂടുതലും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ