ജോലിസ്ഥലത്ത് ഉറങ്ങുന്നത് കുറ്റമാണോ? നയം വ്യക്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി

Published : May 08, 2022, 01:28 PM ISTUpdated : May 08, 2022, 02:27 PM IST
ജോലിസ്ഥലത്ത് ഉറങ്ങുന്നത് കുറ്റമാണോ? നയം വ്യക്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി

Synopsis

ജോലി സ്ഥലങ്ങളിൽ ഇരുന്ന് ഉറക്കം തൂങ്ങുമ്പോൾ ആരും ആഗ്രഹിക്കും ഒന്ന് വിശ്രമിക്കാന്‍ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. വിശ്രമം എന്നുള്ളത് ഒരു ചെറിയ ഉറക്കമായാലോ എന്ന് ചോദിക്കുകയാണ് ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി.

സമ്മർദ്ദമേറിയ ജോലിക്കിടയിൽ അൽപസമയം വിശ്രമിക്കണമെന്നു തോന്നുന്നവർ കുറച്ചല്ല ഉള്ളത്. എന്നാൽ വിശ്രമം എന്നുള്ളത് ഒരു ചെറിയ ഉറക്കമായാലോ എന്ന് ചോദിക്കുകയാണ് ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ജോലി സ്ഥലങ്ങളിൽ ഇരുന്ന് ഉറക്കം തൂങ്ങുമ്പോൾ ആരും ആഗ്രഹിക്കും ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.  നിങ്ങളുടെ കമ്പനി അതിന് അനുവദിക്കുകയാണെങ്കിലോ? ഇങ്ങനെയുള്ള പുതിയ ചുവടുവെപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് ആധുനിക ഫർണിച്ചർ ബ്രാൻഡായ വേക്ക്ഫിറ്റ്. 

കഴിഞ്ഞ ദിവസം ഔദ്യോഗികമായി വേക്ക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ ജീവനക്കാർക്ക് ഉറങ്ങാനുള്ള അനുമതി നൽകി. ആറ് വർഷത്തിലേറെയായി സ്ലീപ് സൊല്യൂഷൻ ബ്രാൻഡ് ആണ് ഞങ്ങൾ എന്നിട്ടും തൊഴിലാളികളുടെ ഉറക്കത്തിനു ഞങ്ങൾ ഇതുവരെ പ്രാധാന്യം നൽകാത്തതിൽ വിഷമമുണ്ട്. ഉറക്കത്തെ വളരെ ഗൗരവമായി ഞങ്ങൾ കാണുന്നു. അതിനാൽ  ഇനി മുതൽ ജീവനക്കാർക്ക് ജോലി സമയങ്ങളിൽ ഉറങ്ങാം എന്ന് ചൈതന്യ രാമലിംഗഗൗഡ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. 

 

ഇനി മുതൽ വേക്ക്ഫിറ്റ് ജീവനക്കാർക്ക് ഉച്ചയ്ക്ക് 2 മുതൽ  2.30 വരെ ഉറങ്ങാം. പകൽ 20 മിനിറ്റ് ഉറങ്ങുന്നത് പ്രവർത്തനക്ഷമത വർധിപ്പിക്കുമെന്ന നാസയുടെ പഠന റിപ്പോർട്ടും അദ്ദേഹം ജീവനക്കാരുമായി പങ്കുവെച്ചു. കമ്പനിയുടെ ഈ തീരുമാനത്തോട് വളരെ മികച്ച രീതിയിലാണ് സോഷ്യൽ മീഡിയ പ്രതിയ്ക്കരിക്കുന്നത്. "കോർപ്പറേറ്റ് സംസ്കാരം പുനർനിർമ്മിക്കാൻ വേണ്ടിയുള്ള ആദ്യ ചവിട്ട് പടിയായിരിക്കും കമ്പനിയുടെ ഈ നടപടി" എന്ന് ഒരു ലിങ്ക്ഡ്ഇൻ ഉപയോക്താവ് എഴുതി. "ഈ തീരുമാനം എടുത്ത മുഴുവൻ മാനേജ്‌മെന്റ് ടീമിനും അഭിനന്ദനങ്ങൾ" എന്ന് മറ്റൊരു നെറ്റിസൺ അഭിപ്രായപ്പെട്ടു. "ഈ അര മണിക്കൂർ ഉറക്കം ശരിക്കും ഒരു ദിവസത്തെ രണ്ട് ഭാഗങ്ങളായി തിരിക്കുന്നു, രണ്ട് ഭാഗങ്ങളിലും ഊർജ്വസ്വലതയോടെ പ്രവർത്തിക്കാൻ ജീവനക്കാർക്ക് സാധിക്കും" എന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. 

സ്ലീപ് സൊല്യൂഷൻ ബ്രാൻ‍ഡായ വേക്ക്ഫിറ്റ് 2019-ൽ ഉറങ്ങുന്നതിനായി ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. 100 ദിവസത്തേക്ക് ആയിരുന്നു പ്രോഗ്രാം. തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ കമ്പനിയുടെ മെത്തയിൽ  ദിവസേന ഒമ്പത് മണിക്കൂർ ഉറങ്ങണം, ഒപ്പം അത്യാധുനിക ഫിറ്റ്നസും സ്ലീപ്പ് ട്രാക്കറും വിദഗ്ധരിൽ നിന്ന് കൗൺസിലിംഗ് സെഷനുകളില്‍ പങ്കെടുക്കുകയും വേണമായിരുന്നു. നല്ല ഉറക്കം സമ്മാനിക്കുക നന്നായി ഉറങ്ങാൻ വഴികാട്ടുക എന്നുള്ളതാണ് കമ്പനിയുടെ നയം. കമ്പനിയുടെ പുതിയ പ്രഖ്യാപനത്തെ ഇരു കൈയ്യും നീട്ടിയാണ് ജീവനക്കാർ സ്വീകരിച്ചത്.

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ