സാലറി അക്കൗണ്ടിൽ കൃത്യമായി പണമെത്തിയില്ലെങ്കിൽ എന്ത് സംഭവിക്കും? അക്കൗണ്ട് ഉടമകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

Published : Feb 03, 2025, 05:31 PM IST
സാലറി അക്കൗണ്ടിൽ കൃത്യമായി പണമെത്തിയില്ലെങ്കിൽ എന്ത് സംഭവിക്കും? അക്കൗണ്ട് ഉടമകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

Synopsis

ഒരു സാലറി അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. എനനാൽ, സേവിംഗ്സ് അക്കൗണ്ടുകളിൽ പലപ്പോഴും ഒരു നിശ്ചിത മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്.  

ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ ഇന്ന് ചുരുക്കമാണ്. പല ആവശ്യങ്ങൾക്കായി പല തരത്തിലുള്ള അക്കൗണ്ടുകളായിരിക്കും പലരും എടുത്തിരിക്കുക. അതിൽ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കൊക്കെ ഉണ്ടാകുന്നതാണ് സാലറി അക്കൗണ്ട്. ഒരു സേവിങ്സ് അക്കൗണ്ടും സാലറി അക്കൗണ്ടും എങ്ങനെയാണു വ്യത്യാസപ്പെട്ടിരിക്കുന്നത്? 

സമാനമാണെങ്കിലും സേവിങ്സ് അക്കൗണ്ടും സാലറി അക്കൗണ്ടും വ്യത്യസ്തമാണ്. തൊഴിൽദാതാവ് ജീവനക്കാരന്റെ പ്രതിമാസ ശമ്പളം നിക്ഷേപിക്കുന്ന, അക്കൗണ്ടാണ് സാലറി അക്കൗണ്ടുകൾ. മാസശമ്പളം കൈപ്പറ്റുന്നവർക്ക് പണം ലാഭിക്കുന്നതിനുള്ള ഒരു ഓപ്ഷനും കൂടിയാണ് സാലറി അക്കൗണ്ട്. സാധാരണ ശമ്പളത്തിന് പുറമെ ഇൻസെന്റീവുകൾ, പെൻഷനുകൾ, റീഇംബേഴ്സ്മെൻറുകൾ എന്നിവയും മറ്റും നൽകാനും  തൊഴിലുടമകൾ ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്നു. സൗജന്യ ഡെബിറ്റ് കാർഡുകൾ, പ്രൊമോ കോഡുകൾ പോലുള്ള അധിക ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കും.

സേവിംഗ്‌സ് അക്കൗണ്ട്

ഒരു സേവിംഗ്‌സ് അക്കൗണ്ട് എന്നത് ജോലിയുള്ളവർക്കും അല്ലാത്തവർക്കും പണം നിക്ഷേപിക്കാനും ഏത് സമയത്തും പിൻവലിക്കാനും കഴിയുന്ന ഒന്നാണ്. സ്ഥിരമായി ആവശ്യമില്ലാത്ത പണം സുരക്ഷിതത്വത്തിനായി അക്കൗണ്ടിൽ സൂക്ഷിക്കാം. ചില ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിലെ തുകയ്ക്ക് കൂട്ടുപലിശയും നൽകുന്നു. ഇവിടെ നിക്ഷേപിക്കുന്ന പണം ഉപയോക്താക്കൾക്ക് അധിക നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം എന്നതാണ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പ്രധാന സവിശേഷത

സേവിംഗ്‌സ് അക്കൗണ്ടുകളും സാലറി അക്കൗണ്ടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ:

മാസ ശമ്പളം നിക്ഷേപിക്കുന്നതിനോ സ്വീകരിക്കുന്നതിനോ ആണ് സാലറി അക്കൗണ്ട് എടുക്കുന്നത്. എന്നാൽ, ഒരു സേവിംഗ്സ് അക്കൗണ്ട് എന്നത് ആളുകൾക്ക് ജോലി ചെയ്യാതെ തന്നെ പണം നിക്ഷേപിക്കാൻ കഴിയുന്ന ഒന്നാണ്.

ഒരു സാലറി അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. എനനാൽ, സേവിംഗ്സ് അക്കൗണ്ടുകളിൽ പലപ്പോഴും ഒരു നിശ്ചിത മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്.  ആവശ്യമായ തുക അക്കൗണ്ടിൽ ഇല്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് പിഴ ഈടാക്കാൻ ബാങ്കിന് അവകാശമുണ്ട്.

നിങ്ങൾക്ക് ഏത് ബാങ്കിലാണ് ശമ്പളം അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഉള്ളത് എന്നതിനെ അടിസ്ഥാനമാക്കി നൽകുന്ന പലിശ നിരക്ക് വ്യത്യാസപ്പെടാം. മിക്ക ബാങ്കുകളും രണ്ട് അക്കൗണ്ടുകൾക്കും സമാന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ചില ബാങ്കുകൾ സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് പണം ലാഭിക്കുന്നതിന് ഉയർന്ന പലിശ നിരക്ക് നൽകുന്നു.

ഒരു നിശ്ചിത കാലയളവിലേക്ക്, സാധാരണ 3 മാസത്തേക്ക് ഒരു ശമ്പള അക്കൗണ്ടിൽ ശമ്പളം ക്രെഡിറ്റ് ചെയ്തില്ലെങ്കിൽ, അക്കൗണ്ട് സ്വയമേവ ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറും.. എന്നിരുന്നാലും, ഒരു സേവിംഗ്സ് അക്കൗണ്ട് സാലറി അക്കൗണ്ടാക്കി മാറ്റുന്നതിന്, ബാങ്ക് അനുമതി വേണം. നിങ്ങളുടെ    തൊഴിലുടമയ്ക്ക് ബാങ്കുമായി ബന്ധമുണ്ടെങ്കിൽ, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് സാലറി അക്കൗണ്ടാക്കി മാറ്റുന്നത് എളുപ്പമാണ്.

PREV
click me!

Recommended Stories

അമേരിക്ക ഭേദിക്കാൻ മടിക്കുന്ന ആ 'റെഡ് ലൈന്‍', ഇപ്പോഴും തൊടാത്ത ഇറാനിലെ ആ കൊച്ചു ദ്വീപ്! എന്താണ് ഖാർഗിന്റെ പവർ?
മലപ്പുറത്ത് ഗുരുതര ചികിത്സാ വീഴ്ച: മരിച്ച സ്ത്രീയുടെ മകന് 4,93,736 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍