ആധാർ എങ്ങനെ സുരക്ഷിതമാക്കാം? വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Feb 03, 2025, 05:03 PM IST
ആധാർ എങ്ങനെ സുരക്ഷിതമാക്കാം? വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

ഔദ്യോഗിക ആവശ്യങ്ങൾക്കായി ആധാർ ഉപയോഗിക്കുകയാണെങ്കിലും, ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഓരോരുത്തരും അവരുടെ ആധാർ സുരക്ഷിതമാക്കുന്നതിന് എന്തൊക്കെ ചെയ്യണം

ധാർ കാർഡ് എന്നത് രാജ്യത്തെ ഓരോ പൗരന്റെയും സുപ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ ഇന്ന് നിർബന്ധമാണ്. നിരവധി സ്ഥലങ്ങളിലാണ് ആധാർ സമർപ്പിക്കേണ്ടി വരിക ആയതിനാൽ തന്നെ ആധാർ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതകളും കൂടുതലാണ്. ഇനി ഔദ്യോഗിക ആവശ്യങ്ങൾക്കായി ആധാർ ഉപയോഗിക്കുകയാണെങ്കിലും, ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഓരോരുത്തരും അവരുടെ ആധാർ സുരക്ഷിതമാക്കുന്നതിന് എന്തൊക്കെ ചെയ്യണം? 

1. മാസ്ക്ഡ് ആധാർ ഉപയോഗിക്കുക

ഉടമയുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത സാധാരണ ആധാർ കാർഡിൻ്റെ ഇതര പതിപ്പാണ് മാസ്ക്ഡ് ആധാർ. രണ്ട് പതിപ്പുകളിലും ഉപയോക്താവിന്റെ  പേരും ഫോട്ടോയും മറ്റ് ജനസംഖ്യാ വിശദാംശങ്ങളും കാണിക്കും. എന്നാൽ ചെറിയ വ്യത്യാസം ഉണ്ട്. മാസ്‌ക് ചെയ്‌ത ആധാറിൽ, പൂർണ വിവരങ്ങൾ നൽകില്ല. അതായത്,  12 അക്ക ആധാർ നമ്പറിൻ്റെ അവസാന നാല് അക്കങ്ങൾ മാത്രമേ കാണാനാകൂ, ആദ്യത്തെ എട്ട് അക്കങ്ങൾക്ക് പകരം (XXXX-XXXX പോലുള്ളവ) മറ്റ് അക്ഷരങ്ങളായിരിക്കും. സുരക്ഷിതമല്ലാത്ത ഇടത്ത് ആധാർ കാർഡ് വിവരങ്ങൾ പങ്കിടുമ്പോഴുള്ള റിസ്ക് ഇതിലൂടെ കുറയ്ക്കാം. കൂടാതെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷാ ഉറപ്പാക്കാം. 

2. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ആധാർ രേഖകളിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട  അറിയിപ്പുകളും ഒട്ടിപികളും നിങ്ങൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം 

3. ആധാർ ലോക്ക് ചെയ്യുക

നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം. ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്യാൻ എളുപ്പമാണ്.

4.ഡൗൺലോഡ് ചെയ്ത ശേഷം ആധാർ ഫയൽ ഡിലീറ്റ് ചെയ്യുക

ഏതെങ്കിലും അവസരത്തിൽ നിങ്ങളുടെ ഇ-ആധാർ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, അതിനുശേഷം ഫയൽ ഡിലീറ്റ് ചെയ്യണം

PREV
Read more Articles on
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്