സവാള, ഉരുളക്കിഴങ്ങ് വില കുറഞ്ഞു, രാജ്യത്ത് നാണ്യപ്പെരുപ്പം താഴേക്ക്

By Web TeamFirst Published Mar 17, 2020, 1:02 PM IST
Highlights

ജനുവരിയിൽ ഇത് 11.51 ശതമാനം ആയിരുന്നു. സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറഞ്ഞു. 

ദില്ലി: രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കുറഞ്ഞു. ഫെബ്രുവരിയിൽ 2.26 ശതമാനമാണ് നാണ്യപ്പെരുപ്പം. പച്ചക്കറി, ഭക്ഷ്യ ഉല്‍പ്പന്നങ്ങൾ എന്നിവയുടെ വില കുറഞ്ഞതാണ് കാരണം. ജനുവരിയിൽ നാണ്യപ്പെരുപ്പം 3.1 ശതമാനമായിരുന്നു. ഭക്ഷ്യോല്‍പ്പന്ന വില സൂചിക 7.79 ശതമാനമായി കുറഞ്ഞു.

ജനുവരിയിൽ ഇത് 11.51 ശതമാനം ആയിരുന്നു. സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറഞ്ഞു. ധനനയം രൂപീകരിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയ്ൽ പണപ്പെരുപ്പമാണ്. പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടിരുന്ന പരിധിക്കും മുകളിലായതിനാൽ പലിശനിരക്കുകൾ വെട്ടിക്കുറയ്ക്കുന്നത് ശ്രമകരമാകും.

click me!