കടങ്ങള്‍ കൊടുത്തു തീര്‍ത്തു, ഇനി ധൈര്യമായി നിക്ഷേപിക്കാം; പവറാകാനൊരുങ്ങി റിലയൻസ് പവർ

Published : Jun 11, 2024, 09:52 PM IST
കടങ്ങള്‍ കൊടുത്തു തീര്‍ത്തു, ഇനി ധൈര്യമായി നിക്ഷേപിക്കാം;  പവറാകാനൊരുങ്ങി റിലയൻസ് പവർ

Synopsis

കടമെല്ലാം അടച്ചുതീർത്തുവെന്നും ഇപ്പോൾ കടരഹിത കമ്പനിയായി മാറിയെന്നും റിലയൻസ് പവർ

ടുത്ത കടക്കെണിയിലായ  അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് പവറിൽ നിക്ഷേപം നടത്തിയവർക്ക് ഒരു സന്തോഷവാർത്ത. കടമെല്ലാം അടച്ചുതീർത്തുവെന്നും ഇപ്പോൾ കടരഹിത കമ്പനിയായി മാറിയെന്നും റിലയൻസ് പവർ വ്യക്തമാക്കി. ഇതോടെ  ഇന്ന്  വ്യാപാരം തുടങ്ങിയപ്പോൾ തന്നെ കമ്പനിയുടെ ഓഹരികൾ  മുന്നേറ്റം കൈവരിച്ചു. ബിഎസ്ഇയിൽ ഓഹരികൾ  10 ശതമാനം ഉയർന്ന് 28.67 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 11,408.20 കോടി രൂപയായി കമ്പനിക്ക് 800 കോടിയോളം രൂപയുടെ വായ്പ കുടിശ്ശികയുണ്ടായിരുന്നു, അത് ബാങ്കുകളിൽ തിരിച്ചടച്ചിട്ടുണ്ട്.  .
 
2023 ഡിസംബറിനും 2024 മാർച്ചിനും ഇടയിൽ ഐഡിബിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡിബിഎസ് എന്നിവയുൾപ്പെടെ വിവിധ ബാങ്കുകളുമായി റിലയൻസ് പവർ  വായ്പകൾ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകളിലെത്തിയിരുന്നു. ഈ ബാങ്കുകളിൽ നിന്നുള്ള മുഴുവൻ വായ്പയും കമ്പനി തിരിച്ചടക്കുകയും ചെയ്തു. 2023 ഡിസംബറിൽ, അരുണാചൽ പ്രദേശിലെ നിർദിഷ്ട 1,200 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള കരാർ റിലയൻസ് പവർ 128 കോടി രൂപയ്ക്ക് ടിഎച്ച്ഡിസിക്ക് വിറ്റിരുന്നു. 2024 മാർച്ചിൽ കമ്പനി മഹാരാഷ്ട്രയിലെ വാഷ്പേട്ടിലുള്ള 45 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി ജെഎസ്ഡബ്ല്യു റിന്യൂവബിൾ എനർജിക്ക് 132 കോടി രൂപയ്ക്കും വിറ്റിരുന്നു. ഇങ്ങനെ കിട്ടിയ പണമാണ് കടം വീട്ടുന്നതിന് കമ്പനി ഉപയോഗിച്ചത്.  റിലയൻസ് പവറിന് നിലവിൽ 5900 മെഗാവാട്ട് പ്രവർത്തന ശേഷിയുണ്ട്, ഇതിൽ 3960 മെഗാവാട്ട് സാസൻ അൾട്രാ മെഗാ പവർ പ്രോജക്ടും (യുഎംപിപി) ഉത്തർപ്രദേശിലെ 1200 മെഗാവാട്ട് റോസ തെർമൽ പവർ പ്ലാന്റും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത കൽക്കരി അധിഷ്ഠിത ഊർജ പ്ലാന്റുകളിൽ ഒന്നാണ് സാസൻ യുഎംപിപി.  

റിലയൻസ് പവർ ഒരു കാലത്ത് ഓഹരി വിപണിയുടെ പ്രിയപ്പെട്ട കമ്പനികളിലൊന്നായിരുന്നു.  2008 ജനുവരിയിലെ  ഐപിഒയ്ക്ക് റെക്കോർഡ് അപേക്ഷകളാണ് ലഭിച്ചത്.   അന്ന് റിലയൻസ് പവർ ഓഹരികളുടെ വില ഏകദേശം 261 രൂപയായിരുന്നു. 2007-ൽ ഫോർബ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അനിൽ അംബാനിയുടെ അക്കാലത്തെ ആസ്തി ഏതാണ്ട് 4 ലക്ഷം കോടി രൂപയായിരുന്നു. അന്ന് അദ്ദേഹം രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പന്നനായിരുന്നു.   ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ന് അനിൽ അംബാനിയുടെ  ആസ്തി ഏകദേശം 8,349 കോടി രൂപയാണ്

PREV
Read more Articles on
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം