പഴയ നികുതി വ്യവസ്ഥ ഇല്ലാതാക്കിയേക്കുമോ; ബജറ്റില്‍ കണ്ണുനട്ട് നികുതിദായകര്‍

Published : Jan 28, 2025, 11:01 AM IST
പഴയ നികുതി വ്യവസ്ഥ ഇല്ലാതാക്കിയേക്കുമോ; ബജറ്റില്‍ കണ്ണുനട്ട് നികുതിദായകര്‍

Synopsis

നികുതിദായകര്‍ക്ക് ലളിതമായ നികുതി സ്ലാബുകള്‍ക്ക് കീഴിലുള്ള കുറഞ്ഞ നികുതി നിരക്കുകളില്‍ നിന്ന് പ്രയോജനം നേടാനുള്ള അവസരം വാഗ്ദാനം ചെയ്താണ് പുതിയ നികുതി വ്യവസ്ഥ പ്രഖ്യാപിച്ചത്. 

രുന്ന ഫെബ്രുവരി ഒന്നാം തീയതി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ആദായനികുതിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറ്റവുമൊടുവിലായി പഴയ നികുതി വ്യവസ്ഥ ഇല്ലാതാക്കിയേക്കുമെന്നുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. 2020ലെ ബജറ്റില്‍ ആണ്, മോദി സര്‍ക്കാര്‍ പുതിയ നികുതി വ്യവസ്ഥ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. നികുതിദായകര്‍ക്ക് ലളിതമായ നികുതി സ്ലാബുകള്‍ക്ക് കീഴിലുള്ള കുറഞ്ഞ നികുതി നിരക്കുകളില്‍ നിന്ന് പ്രയോജനം നേടാനുള്ള അവസരം വാഗ്ദാനം ചെയ്താണ് പുതിയ നികുതി വ്യവസ്ഥ പ്രഖ്യാപിച്ചത്. 

രണ്ട് സമാന്തര നികുതി സംവിധാനങ്ങള്‍ കാരണമുള്ള സങ്കീര്‍ണ്ണതകളെക്കുറിച്ച് നികുതിദായകര്‍ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചതിനാല്‍ ആണ് ചര്‍ച്ചകള്‍ ഈ വഴിക്ക് നടക്കുന്നത്. പഴയ നികുതി വ്യവസ്ഥ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനുള്ള സമയപരിധിയെ ചുറ്റിപ്പറ്റിയും ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നു. 2023 ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥയെ ഡിഫോള്‍ട്ട് ഓപ്ഷനാക്കി മാറ്റിയിട്ടും,  ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. നികുതി സംവിധാനം ലളിതമാക്കുന്നതിനും നികുതിദായകരുടെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുന്നതിനും  ഒറ്റ നികുതി വ്യവസ്ഥ കൊണ്ടുവരണമെന്നാണ് ഇതിന് അനുകൂലമായി വാദിക്കുന്നവര്‍ പറയുന്നത്.

പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വളരെ എളുപ്പമായി എന്ന് വിദഗ്ദ്ധര്‍ പറയുന്നു. പുതിയ നികുതി സമ്പ്രദായത്തില്‍ 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വരുമാനമള്ളവര്‍ക്ക് 5 ശതമാനമാണ് നികുതി. ഈ പരിധി 9 ലക്ഷമായി ഉയര്‍ത്തുമെന്നും അതുവഴി മധ്യവര്‍ഗത്തിന്‍റെ കൈകളില്‍ കൂടുതല്‍ പണം ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.

പുതിയ നികുതി വ്യവസ്ഥയിലെ സ്ലാബുകള്‍:

നികുതി                    നിരക്ക്
3 ലക്ഷം രൂപ വരെ      ഇല്ല
3 ലക്ഷം രൂപ - 7 ലക്ഷം രൂപ   5%
7 ലക്ഷം രൂപ - 10 ലക്ഷം രൂപ   10%
10 ലക്ഷം രൂപ  12 ലക്ഷം രൂപ15%
12 ലക്ഷം രൂപ - 15 ലക്ഷം രൂപ20%
5 ലക്ഷം രൂപയ്ക്ക് മുകളില്‍30%

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്