'കേരളത്തിന് ഭാവിയുടെ നാടായി മാറാൻ കഴിയും; വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണം'

Published : Jan 28, 2025, 10:13 AM IST
'കേരളത്തിന് ഭാവിയുടെ നാടായി മാറാൻ കഴിയും; വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണം'

Synopsis

"നെതർലൻഡ് മാതൃകയാണ് കേരളം പിന്തുടരേണ്ടത്."

മാനവവികസന സൂചികകളിൽ ഒന്നാമത് നിൽക്കുന്ന കേരളത്തിന് സാങ്കേതിക മേഖലയിൽ ഒന്നാമതെത്താൻ തടസ്സങ്ങളൊന്നുമില്ലെന്ന് സാങ്കേതിക വിദഗ്ധർ. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ 'കേരളം നയിക്കുന്നു, ലോകം പിന്തുടരുന്നു: എല്ലാവർക്കും സാങ്കേതികവിദ്യ’ എന്ന പാനൽ ചർച്ചയിലാണ് വിവിധ സ്ഥാപനങ്ങളുടെ സിഇഒമാർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്.

"വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയാൽ മാത്രമേ സാങ്കേതിക മേഖലയിൽ കേരളം ഒന്നാമതെത്തൂ. നെതർലൻഡ് മാതൃകയാണ് കേരളം പിന്തുടരേണ്ടത്."  ടെക് കമ്പനിയായ സാൾട്ടൺ സിസ്റ്റത്തിന്റെ സിഇഒ ഉണ്ണികൃഷ്ണൻ കെ സി പറഞ്ഞു.  

"സാങ്കേതികവിദ്യ ജനങ്ങളുടെ കൈകളിലാണ്. സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ കൊയ്യുന്നതിന് തുടർന്നും ഞങ്ങൾ ജനങ്ങളെ സഹായിക്കും. ജനങ്ങളെ ശാക്തീകരിക്കുന്നതിന് തുടർന്നും ഇടപെടൽ നടത്തും." ടെക്നോപാർക്ക് സിഇഒ, സുശാന്ത് കുറുന്തിൽ വ്യക്തമാക്കി.

"പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് കേരളത്തിന്റെ ഉയർന്ന തലത്തിലുള്ള ഡിജിറ്റൽ അവബോധം സഹായകമാകണം." ടാറ്റ വണ്ണിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ദേബാശിഷ് ദാസ് പറഞ്ഞു.

"ഒരു മനുഷ്യന് മത്സ്യമാർക്കറ്റ് തുടങ്ങി ചരിത്രം സൃഷ്ടിക്കാൻ കഴിയും. എന്റെ ജീവിതം അതിന്റെ സാക്ഷ്യമാണ്. നിങ്ങളുടെ പാഷൻ തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് വിജയിക്കാനാകും." സ്വന്തം അനുഭവം വിവരിച്ചുകൊണ്ട് ഫ്രഷ് ടു ഹോം, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മാത്യു ജോസഫ് പറഞ്ഞു.

"ടൂറിസം, ആരോഗ്യ മേഖല, തുടങ്ങിയ ശക്തികൾ കേരളം വിനിയോഗിക്കേണ്ടതുണ്ട്. ഭാവിയുടെ നാടായി മാറാൻ ഇത് കേരളത്തെ സഹായിക്കും." മോസില്ല ഫൗണ്ടേഷൻ ഇന്ത്യയുടെ ചുമതല വഹിക്കുന്ന ജിബു ഏലിയാസ് പറഞ്ഞു.
 

PREV
click me!

Recommended Stories

Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ