ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ധനമന്ത്രി

Published : Jun 04, 2021, 09:23 PM IST
ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ധനമന്ത്രി

Synopsis

ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്കുമെന്നും പലിശ കുറഞ്ഞ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വിശദമാക്കി. സംരംഭകരുടെ വരുമാനങ്ങള്‍ കൂട്ടാനുള്ള രീതിയില്‍ നടപടിയുണ്ടാകുമെന്നും ന്യൂസ് അവറില്‍ ധനമന്ത്രിയുടെ പ്രതികരണം

ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ധനമന്ത്രി. ബഡ്ജറ്റ് ഒരു തുടര്‍ച്ചയാണ്. തോമസ് ഐസക്കിന്‍റെ ബജറ്റില്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങളോട് കൂടിയ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ന്യൂസ് അവറിലാണ് ധനമന്ത്രിയുടെ പ്രതികരണം.

ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്കുമെന്നും പലിശ കുറഞ്ഞ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വിശദമാക്കി. സംരംഭകരുടെ വരുമാനങ്ങള്‍ കൂട്ടാനുള്ള രീതിയില്‍ നടപടിയുണ്ടാകും. വാക്സിന്‍ വിതരണം പൂര്‍ത്തിയായാല്‍ കേരളം ഒരു സേഫ് സംസ്ഥാനമാകും. ഇത് സംസ്ഥാനത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമാകുമെന്നും ധനമന്ത്രി പ്രതികരിച്ചു.

ഇത് അടിസ്ഥാന വ്യവസായങ്ങളുടെ മെച്ചപ്പെടലിന് അവസരമൊരുക്കും. വായ്പ നല്‍കുന്നത് ലോക്ക്ഡൌണില്‍ തകര്‍ന്ന ടൂറിസം അടക്കമുള്ള മേഖലകള്‍ക്ക് സഹായകമാവും. ആദ്യത്തെ താല്‍പര്യം ആരോഗ്യമാണ്. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും ധനമന്ത്രി പറയുന്നു. ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചാല്‍ നടത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. അത് ശരിയായി നടത്താന്‍ ആവശ്യമായത് എന്തായാലും ചെയ്യും. കാപട്യത്തോട് കൂടിയ ഒന്നും തന്നെ ബഡ്ജറ്റില്‍ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ