ഇന്ത്യന്‍ ഗ്രാമങ്ങളുടെ വരുമാനം കൂടണം: ലോക ബാങ്ക് തരും 250 ദശലക്ഷം ഡോളര്‍

By Web TeamFirst Published Mar 7, 2019, 2:03 PM IST
Highlights

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന കാര്‍ഷിക കാര്‍ഷികേതര സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, വിപണി കണ്ടെത്താന്‍ അവരെ സഹായിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ലോക ബാങ്ക് വ്യക്തമാക്കി.

ദില്ലി: ഗ്രാമീണ മേഖലയിലെ കാര്‍ഷിക കാര്‍ഷികേതര സംരംഭങ്ങളുടെ വികസനത്തിനായി ലോക ബാങ്ക് നാഷണല്‍ റൂറല്‍ ഇക്കണോമിക് ട്രാന്‍സ്ഫര്‍മേഷന്‍ പ്രോജക്ടിന് 250 ദശലക്ഷം ഡോളര്‍ വായ്പ നല്‍കും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ലോക ബാങ്കും കേന്ദ്ര സര്‍ക്കാരും ഒപ്പുവച്ചു. 

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന കാര്‍ഷിക കാര്‍ഷികേതര സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, വിപണി കണ്ടെത്താന്‍ അവരെ സഹായിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ലോക ബാങ്ക് വ്യക്തമാക്കി. വായ്പയ്ക്ക് അഞ്ച് വര്‍ഷത്തെ അധിക തിരിച്ചടവ് കാലാവധിയും 20 വര്‍ഷത്തെ അന്തിമ കാലവധിയുമുണ്ട്. 

കേന്ദ്ര പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയുടെ ഭാഗമായി യുവാക്കളുടെ നൈപുണ്യ വികസനത്തിനും പദ്ധതി സഹായം ചെയ്യുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സംരംഭങ്ങളുടെ പുരോഗതിയും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. 2011 ജൂലൈയില്‍ ലോക ബാങ്ക് അംഗീകരിച്ച 500 ദശലക്ഷം ഡോളറിന്‍റെ നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ്സ് പ്രോജക്ടിനുളള അധിക ധന സഹായമാണ് ഇപ്പോള്‍ ലോക ബാങ്ക് വായ്പയായി അനുവദിക്കുന്നത്. പ്രസ്തുത പദ്ധതിയിപ്പോള്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 162 ജില്ലകളിലാണ് പദ്ധതി പുരോഗമിക്കുകയാണ്.  

click me!