3,775 കോടി! ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് വില്പനയ്ക്ക്

By Web TeamFirst Published Apr 19, 2024, 3:20 PM IST
Highlights

ഇവിടെ 100 മുറികളാണുള്ളത്. അഞ്ച് സലൂണുകൾ, 17 തീം ബെഡ്‌റൂം സ്യൂട്ടുകൾ, അത്യാധുനിക അടുക്കള, ഹെയർ സലൂൺ, 50 കുതിരകൾക്കുള്ള പന്തി.  36 വ്യത്യസ്ത പാർക്കുകള്‍, ജീവനക്കാർക്കുള്ള അപ്പാർട്ടുമെൻ്റുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്.

ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ.. അത് വില്പനയ്ക്ക് എത്തുകയാണെങ്കിലോ.. വാങ്ങാമെന്ന് മോഹം ഉണ്ടെങ്കിൽ അതിലൻ്റെ വില അറിഞ്ഞോളൂ 3,775 കോടി രൂപയാണ് വീടിന്റെ വില.  ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് എന്ന് വിശ്വസിക്കപ്പെടുന്ന സീൻ-എറ്റ്-മാർനെയിലെ ചാറ്റോ ഡി അർമെയ്ൻവില്ലിയേഴ്സ് ഫ്രാൻസിലാണുള്ളത്. മാൻഷൻ ഗ്ലോബൽ പറയുന്നതനുസരിച്ച്, ഈ വീട് ഒരിക്കൽ റോത്ത്‌ചൈൽഡ് കുടുംബത്തിലെ അംഗത്തിൻ്റെയും പിന്നീട് മൊറോക്കോ രാജാവിൻ്റെയും സ്വന്തമായിരുന്നു. 

ഈഫൽ ടവറിന് 30 മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന ചാറ്റോ ഡി അർമെയ്ൻവില്ലിയേഴ്‌സിന് നീണ്ട ചരിത്രമുണ്ട്.  1100-കളിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട  ഫ്രഞ്ച് വിപ്ലവകാലത്ത് ഭാഗികമായി നശിപ്പിക്കപ്പെട്ടു, റോഷെഫൗകോൾഡ് ഡൗഡൗവില്ലെ കുടുംബവും കൂടുതൽ സ്ഥലം വാങ്ങി ഈ കോട്ട നവീകരിച്ചു. ഇവർ 1980 കളിൽ മൊറോക്കോയിലെ രാജാവ് ഹസ്സൻ രണ്ടാമന് ചാറ്റോ ഡി അർമെയ്ൻവില്ലിയേഴ്‌സ് വിറ്റു. 1999-ൽ ഹസ്സൻ രണ്ടാമൻ രാജാവിൻ്റെ മരണശേഷം, 2008-ൽ ഇത് അവസാനമായി കൈമാറ്റം ചെയ്യപ്പെട്ടു, അദ്ദേഹത്തിൻ്റെ മകൻ സ്വത്ത് ഏറ്റെടുക്കുകയും 200 മില്യൺ ഡോളറിന് അതായത് 1600  കോടിക്ക് വിൽക്കുകയും ചെയ്തു. വാങ്ങിയ തുടയുടെ വിവരങ്ങൾ  ലഭ്യമായിരുന്നില്ല. 

ഇവിടെ 100 മുറികളാണുള്ളത്. മൂന്ന് എലിവേറ്ററുകൾ, അഞ്ച് സലൂണുകൾ, 17 തീം ബെഡ്‌റൂം സ്യൂട്ടുകൾ, അത്യാധുനിക അടുക്കള എന്നിവയുണ്ട്. ഹെയർ സലൂൺ, 50 കുതിരകൾക്കുള്ള പന്തി.  36 വ്യത്യസ്ത പാർക്കുകള്‍, ജീവനക്കാർക്കുള്ള അപ്പാർട്ടുമെൻ്റുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്.  
 

click me!