30 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്; മൊത്തവില പണപ്പെരുപ്പം കുറഞ്ഞു

Published : Apr 18, 2023, 07:41 PM IST
30 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്; മൊത്തവില പണപ്പെരുപ്പം കുറഞ്ഞു

Synopsis

പണപ്പെരുപ്പം കുറയുന്നു. രണ്ടര വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രാജ്യത്തെ പണപ്പെരുപ്പം   

ദില്ലി: ഇന്ത്യയുടെ വാർഷിക മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ 30 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിലെ ഡബ്ല്യുപിഐ വാർഷികാടിസ്ഥാനത്തിൽ 1.34 ശതമാനം ആയിരുന്നു,

മാർച്ചിൽ, ഭക്ഷ്യ സൂചിക ഫെബ്രുവരിയിലെ 2.76 ശതമാനത്തെ അപേക്ഷിച്ച് 2.32 ശതമാനം വർദ്ധിച്ചു, അതേസമയം ഇന്ധനവും വൈദ്യുതിയും 8  ശതമാനം ഉയർന്നു, 

2022 ഡിസംബറിൽ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.95 ശതമാനവും നവംബറിൽ 6.12 ശതമാനവുമായിരുന്നു. അതേസമയം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 2022 ഡിസംബറിലെ 1.25 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 2.38 ശതമാനമായി ഉയർന്നു.ദക്ഷിണേഷ്യൻ രാജ്യത്ത് പണപ്പെരുപ്പ സമ്മർദ്ദം കഴിഞ്ഞ ഏതാനും മാസങ്ങളായി കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ട്.

ഉപഭോക്തൃ വില സൂചിക (സി‌പി‌ഐ) പണപ്പെരുപ്പം മാർച്ചിൽ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.66 ശതമാനത്തിത്തിലെത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ (എൻ‌എസ്‌ഒ) നിന്നുള്ള ഡാറ്റ പ്രകാരം ഫെബ്രുവരിയിലെ 6.44 ശതമാനത്തിൽ നിന്നും വലിയ കുറവാണു മാർച്ചിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ  6.95 ശതമാനമായിരുന്നു രാജ്യത്തെ റീടൈൽ പണപ്പെരുപ്പം.  

പച്ചക്കറി വില കുറഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ വില 4.79 ശതമാനമായി കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം. നിലവിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിധിക്കുള്ളിലാണ്, ഇത് 2 ശതമാനം മുതൽ 6 ശതമാനം വരെയാണ് ആർബിഐയുടെ പരിധി.

തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർധിപ്പിച്ചതിന് ശേഷം നിരക്ക് ഉയർത്തേണ്ടതില്ലെന്ന തീരുമാനത്തിൽ സെൻട്രൽ ബാങ്ക് എത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) വളർച്ചയെ പിന്തുണയ്‌ക്കുന്നതിന് മന്ദഗതിയിലുള്ള പണപ്പെരുപ്പത്തെ ഉപയോഗപ്പെടുത്തിയേക്കും, കൂടാതെ പോളിസി നിരക്കിൽ വരും മാസത്തിൽ കുറവ് ഉണ്ടായേക്കാം.  

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ