ഒന്നര വർഷത്തെ നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശ; നിരക്ക് പുതുക്കി ഈ സ്വകാര്യ ബാങ്ക്

Published : May 03, 2023, 03:35 PM IST
ഒന്നര വർഷത്തെ നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശ; നിരക്ക് പുതുക്കി ഈ സ്വകാര്യ ബാങ്ക്

Synopsis

പലിശ നിരക്ക് പുതുക്കി നിക്ഷേപകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വകാര്യമേഖലയിലെ ഈ ബാങ്ക്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം

കർഷകമായ പലിശനിരക്ക് തന്നെയണ് നിക്ഷേപങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങൾ ഇടക്കിടയ്ക്ക് പലിശനിരക്ക് പുതുക്കുകയും ചെയ്യും. പലിശ നിരക്ക് പുതുക്കി നിക്ഷേപകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വകാര്യമേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക്.  2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം, എഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക്  പൊതുജനങ്ങൾക്ക് 3.25 ശതമാനം മുതൽ 7.00 ശതമാനം  വരെയാണ് പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതേ കാലയളവിലെ നിക്ഷേപങ്ങൾക്ക്, മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനം മുതൽ 7.75 ശതമാനം വരെയും പലിശ ലഭ്യമാക്കുന്നുണ്ട്.  

ALSO READ: സ്വർണ്ണ ശേഖരം ഉയർത്തി സെൻട്രൽ ബാങ്കുകൾ; ആദ്യ അഞ്ചിൽ ഇന്ത്യയും

18 മാസം മുതൽ 36 മാസം വരെ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക്  പൊതുജനങ്ങൾക്ക് പരമാവധി 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനവും പലിശ നിരക്ക് നൽകുന്നു. യെസ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രാകരം പുതിയ സ്ഥിനര നിക്ഷേപ നിരക്കുകൾ 2023 മെയ് 2, മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

യെസ് ബാങ്ക് എഫ്ഡി നിരക്കുകൾ

എഴ് മുതൽ 14 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആഭ്യന്തര ടേം നിക്ഷേപങ്ങൾക്ക് ബാങ്ക് നിലവിൽ 3.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം യെസ് ബാങ്ക് 15 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആഭ്യന്തര ടേം നിക്ഷേപങ്ങൾക്ക് 3.70 ശതമാനം പലിശ നിരക്കാണ് ലഭ്യമാക്കുന്നത് . 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.10 ശതമാനവും, 91 ദിവസം മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം എന്നിങ്ങനെയാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പലിശ നിരക്ക്.

ALSO READ: റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച് സ്വര്‍ണ വില; കാരണം ഇതാണ്

181 ദിവസം മുതൽ  271 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നിലവിൽ 6.00 ശതമാനം പലിശ ലഭിക്കും. 272 ദിവസവും 1 വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക്  6.25 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1 വർഷം മുതൽ 18 മാസം വരെയുള്ള എഫ്ഡികൾക്ക് യെസ് ബാങ്ക് 7.50 ശതമാനം പലിശയും 18 മാസം മുതൽ 36 മാസം വരെ കാലാവധി പൂർത്തിയാകുന്നവയ്ക്ക് 7.75 ശതമാനം പലിശയും നൽകുന്നുണ്ട്.. 36 മാസത്തിനും 120 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാധകമായ പലിശ നിരക്ക് 7.00 ശതമാനം ആണ്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?