സിബിൽ സ്കോർ ഉയർത്താൻ കഷ്ടപ്പെടുകയാണോ? കൂടുതൽ പോയിന്റ് ലഭിക്കാനുള്ള വഴികൾ ഇതാ...

Published : Nov 12, 2024, 07:06 PM IST
സിബിൽ സ്കോർ ഉയർത്താൻ കഷ്ടപ്പെടുകയാണോ? കൂടുതൽ പോയിന്റ് ലഭിക്കാനുള്ള വഴികൾ ഇതാ...

Synopsis

കുറഞ്ഞത് 750 പോയിന്റ് ഉള്ള ഒരാൾക്ക് ബാങ്കിൽ നിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കും. എന്നാൽ പോയിന്റ് കുറയുന്നതിനനുസരിച്ച് ബാങ്കിൽ നിന്ന് ഇത്തരം സേവനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നു.

ക്രെഡിറ്റ് സ്കോർ എന്താണെന്നും അത് എത്രത്തോളം പ്രധാനമാണെന്നും ഇന്ന് കുറെ പേർക്കൊക്കെ ധാരണയുണ്ട്. ബാങ്കിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ വായ്പ എടുക്കാൻ ചെല്ലുമ്പോൾ ആയിരിക്കാം സിബിൽ സ്കോർ വില്ലനാകുക. കുറഞ്ഞത് 750 പോയിന്റ് ഉള്ള ഒരാൾക്ക് ബാങ്കിൽ നിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കും. എന്നാൽ പോയിന്റ് കുറയുന്നതിനനുസരിച്ച് ബാങ്കിൽ നിന്ന് ഇത്തരം സേവനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നു. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് എന്നുള്ളതിന്റെ ചുരുക്കെഴുത്താണ് സിബിൽ. ഈ സ്കോർ ഉയർത്താനുള്ള നിശ്ചയമായും അറിഞ്ഞിരിക്കേണ്ട എളുപ്പവഴികൾ ആണ് ഇനി പറയുന്നത്.

 നിങ്ങളുടെ മാസ തവണകൾ കൃത്യമായി അടച്ചു കഴിഞ്ഞാൽ സിബിൽ സ്കോർ താനെ ഉയരും. തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്യുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് ഒട്ടും ഗുണകരമല്ല. ഇത് സിബിൽ സ്കോറിനെ പുറകോട്ടു വലിക്കും.

 ഇന്റർനെറ്റ്, ഗ്യാസ്, വൈദ്യുതി തുടങ്ങി ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും കൃത്യമായി അടയ്ക്കുക. കാലാവധി തീരും മുൻപ് ഇത് അടയ്ക്കാൻ ആയി റിമൈൻഡർ ഓണാക്കി വെക്കുന്നത് സഹായിക്കും.

 ഓരോ ഉപഭോക്താവിന്റെയും വായ്പ ശേഷി സംബന്ധിച്ച് ബാങ്കുകൾക്ക് ഏറെക്കുറെ കൃത്യമായ ധാരണയുണ്ട്. അതിനാൽ ബാങ്കിൽനിന്ന് ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഉപയോഗിച്ച് തോന്നുംപടി പണം ചെലവഴിക്കരുത്. ഇത്തരം ഇടപാടുകളിൽ ഉയർന്ന ജാഗ്രത പുലർത്തുക. അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക.

 ഒരേ സമയം ഒന്നിലധികം വായ്പകൾക്ക് തല വെക്കാതിരിക്കുക. ഒരു വായ്പ തിരിച്ചടച്ചാൽ മാത്രം അടുത്തതിനായി അപേക്ഷിക്കുക. അല്ലെങ്കിൽ മാസത്തവണകൾ മുടങ്ങും അത് സെബിൻ സ്കോറിനെ പുറകോട്ട് അടിപ്പിക്കാനും കാരണമായേക്കും.

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം