അനധികൃത IPTV ചാനലുകൾക്ക് എതിരെ നിയമനടപടി തുടർന്ന് YuppTV

Published : Jul 16, 2025, 01:26 PM IST
IPTV

Synopsis

പൈറസി പ്രോത്സാഹിപ്പിക്കുന്ന ചാനലുകൾ ഇന്റർനെറ്റിലൂടെ കാണുന്നത് കുറ്റകൃത്യമാണ്.

ഇന്റർനെറ്റിലൂടെ അനധികൃതമായി ടെലിവിഷൻ ചാനലുകളും OTT പ്ലാറ്റ്ഫോമുകളും പ്രദർശിപ്പിക്കുന്ന ​റാക്കറ്റുകൾക്ക് എതിരെ രാജ്യാന്തര തലത്തിൽ നിയമനടപടി തുടർന്ന് പ്രമുഖ ഇന്ത്യൻ IPTV പ്ലാറ്റ്ഫോം YuppTV.

യു.എസ്., യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മറ്റ് മേഖലകളിലും അനധികൃതമായി ഇന്റർനെറ്റിലൂടെ ചാനലുകളും OTT ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്ന എന്ന പരാതിയിൽ Boss IPTV എന്ന സർവീസ് പ്രൊവൈഡർക്ക് എതിരെയാണ് YuppTV നിലവിൽ നിയമനടപടികൾ കൈക്കൊണ്ടിട്ടുള്ളത്. ഇന്ത്യയിലും അമേരിക്കയിലും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നടക്കുന്ന കേസിൽ നിലവിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. പൈറസി തെളിയിക്കുന്ന രേഖകൾ YuppTV കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. Boss IPTV-യുടെ ഇന്ത്യയിലെ ഡയറക്ടർ ഉൾപ്പെടെ ആറ് പേർക്ക് എതിരെയാണ് കുറ്റപത്രം. യു.എസിൽ പെൻസിൽവേനിയ ജില്ലാ കോടതിയിലാണ് കേസ് നടക്കുന്നത്.

ഇന്ത്യയിലെ ഫരീദാബാദിൽ നിന്നുള്ള ഹർപ്രീത് സിങ് റാന്ധവ എന്നയാളാണ് Boss IPTV-ക്ക് പിന്നിലുള്ളതെന്നാണ് YuppTV ആരോപിക്കുന്നത്. ഇയാൾക്ക് എതിരെയാണ് യു.എസിൽ കേസ് നടക്കുന്നത്. കാനഡയിലെ കാൽ​ഗരിയിലാണ് റാന്ധവ ഇപ്പോഴുള്ളത്. ഇയാൾ കനേഡിയൻ പാസ്പോർട്ട് ആണ് ഉപയോ​ഗിക്കുന്നത്. - YuppTV യു.എസ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

അനധികൃതമായ IPTV ചാനലുകൾ നിയമവിധേയമായി പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് വലിയ ധനഷ്ടവും സർക്കാരുകൾക്ക് നികുതി ഇനത്തിൽ കുറവും വരുത്തുന്നു. Star Network, Sony Network, Zee Network, Sun Network, Indiacast (Viacom 18 Group), ETV (Eenadu Television Network) തുടങ്ങിയ ഇന്ത്യൻ ചാനലുകൾ നിയമപരമായി വിദേശത്ത് ലഭ്യമാക്കാൻ അവകാശം YuppTV ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇതിന് പുറമെ ക്രിക്കറ്റ് ലോകകപ്പ്, ഐ.പി.എൽ, ഏഷ്യാ കപ്പ് തുടങ്ങിയവയും YuppTV ആണ് പ്രദർശിപ്പിക്കുന്നത്. ലോകം മുഴുവൻ 350+ ചാനലുകളും എട്ട് ദക്ഷിണേഷ്യൻ ഭാഷകളിൽ ഓൺ ഡിമാൻഡ് ഉള്ളടക്കങ്ങളും YuppTV നൽകുന്നു. പൈറസി കാരണം എല്ലാ വർഷവും $200–$300 മില്യൺ നഷ്ടമാണ് കണക്കാക്കുന്നതെന്ന് YuppTV പറയുന്നു. പൈറസി പ്രോത്സാഹിപ്പിക്കുന്ന ചാനലുകൾ ഇന്റർനെറ്റിലൂടെ കാണുന്നതും കുറ്റകൃത്യമാണ്.

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം