ആധാർ കാർഡ് ആരെങ്കിലും അനധികൃതമായി ഉപയോ​ഗിച്ചോ? ട്രാക്ക് ചെയ്ത് അറിയാം

Published : Jul 15, 2025, 06:53 PM IST
aadhaar

Synopsis

നിങ്ങളുടെ ആധാർ കാർഡിന്റെ അനധികൃത ഉപയോഗം എങ്ങനെ ട്രാക്ക് ചെയ്യാം, തട്ടിപ്പിൽ നിന്ന് സ്വയം പരിരക്ഷിക്കാം

ആധാർ കാർഡ് നിരവധി സ്ഥലങ്ങളിൽ ഉപയോ​ഗിക്കുന്ന പ്രധാനപ്പെട്ട രേഖകളിലൊന്നാണ്. അതിനാൽതന്നെ പല സ്ഥലങ്ങളിൽ ഉപയോ​ഗിക്കേണ്ടതുകൊണ്ട് പല സ്ഥലങ്ങളിലും വ്യക്തി​ഗത വിവരങ്ങൾ ഉണ്ടാകാം. ഇത് ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നുണ്ടോ എന്ന് എങഅങനെ അറിയാം. ആധാറിൽ നിങ്ങളുടെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ, മുഖചിത്രങ്ങൾ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകൾ പോലുള്ള നിങ്ങളുടെ സ്വകാര്യ അടങ്ങിയിട്ടുള്ളതിനാൽ ആരെങ്കിലും അവ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

‘ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി’ എന്ന പേരിൽ ഇത് പരിശേധിക്കാകുന്നതാണ്. ആധാർ ഓതന്റിക്കേഷൻ ചരിത്രം ഓൺലൈനായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ;

ഘട്ടം 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.uidai.gov.in

ഘട്ടം 2: 'എന്റെ ആധാർ' എന്നതിലേക്ക് പോകുക, തുടർന്ന് ആധാർ സേവനങ്ങൾക്ക് കീഴിലുള്ള 'ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി' ക്ലിക്ക് ചെയ്യുക

ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പറും സെക്യൂരിറ്റി കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് സെൻഡ് ഒട്ടിപി എന്നതിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 4: വിജയകരമായ സ്ഥിരീകരണത്തിനായി ഒട്ടിപി പൂരിപ്പിച്ച് 'പ്രോസീഡ്' ക്ലിക്ക് ചെയ്യുക

ഘട്ടം 5: നിങ്ങളുടെ ആധാർ കാർഡിന്റെയും മുൻകാല പ്രാമാണീകരണ അഭ്യർത്ഥനകളുടെയും എല്ലാ വിശദാംശങ്ങളും സ്ക്രീനിൽ ദൃശ്യമാകും

നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യുന്നതായി നിങ്ങൾ സംശയിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ആധാർ ഉപയോഗത്തിൽ ചില അപാകതകൾ കണ്ടെത്തുകയോ ചെയ്താൽ, നിങ്ങൾ എത്രയും വേഗം യുഐഡിഎഐയുമായി ബന്ധപ്പെടണം. നിങ്ങൾക്ക് യുഐഡിഎഐയുമായി ബന്ധപ്പെടാൻ 1947 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കാം. help@uidai.gov.in എന്നത്തിലേക്ക് നിങ്ങൾക്ക് ഇമെയിൽ അയയ്‌ക്കാനും കഴിയും.

 

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!