400 ഇന്ത്യന്‍ ഭാഷകളടക്കം 4000 ഭാഷകള്‍ നാശത്തിന്‍റെ വക്കില്‍

By Web DeskFirst Published Aug 4, 2017, 5:46 PM IST
Highlights

 ദില്ലി:  ലോകത്തിലെ പല ഭാഷകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.  നശിച്ച് കൊണ്ടിരിക്കുന്ന ഭൂരിഭാഗം ഭാഷകളും തീരപ്രദേശത്തെ ഭാഷകളാണ്. കാലങ്ങളായി സമുദ്രതീരത്ത് ജീവിക്കുന്ന സമൂഹങ്ങള്‍ , മത്സ്യബന്ധനം  ഉപജീവനമാക്കിയവര്‍ പുതിയ ജീവിത സാഹചര്യങ്ങള് തേടി പോവുകയുംഈ സ്ഥലങ്ങള്‍ കോര്പ്പറേറ്റുകള്‍ കൈയ്യടക്കുകയും ചെയ്യുകയാണുണ്ടാവുന്നത്. അടുത്ത അമ്പത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് നിന്ന അപ്രത്യക്ഷമാകാന്‍ പോകുന്ന 4000 ഭാഷകളില്‍ പത്ത് ശതമാനത്തോളം  ഇന്ത്യന്‍ ഭാഷകളാണ്.

ലോകത്തിലെ 6,000 ഭാഷകളില്‍ 4000 ഭാഷകള്‍ക്കും വംശ നാശം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. 780 ഇന്ത്യന്‍ ഭാഷകളില്‍ 400 ഇന്ത്യന്‍ ഭാഷകള്‍ക്കും ഇതേ ഗതി തന്നെയാണ്.ഭാഷ  മനുഷ്യ നിര്‍മ്മിതിയാണ്. വലിയ തോതിലുള്ള മനുഷ്യരുടെ അദ്ധ്വാനം ഭാഷ നിര്‍മ്മിതിക്ക് പിന്നിലുണ്ട്.  പല പ്രദേശങ്ങളിലെയും ഭാഷകള്‍ അന്യം നിന്ന് പോകുമ്പോളും പല ഗോത്ര ഭാഷകളും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.ചില ഭാഷകള്‍ പൂര്‍ണ്ണമായി ഇല്ലാതാകുമ്പോളും മറ്റ് ചില ഭാഷകള്‍ക്ക് വളര്‍ച്ചയുണ്ടെന്നുള്ളത് കണക്കിലെടുക്കേണ്ടതാണ്. ഉത്തരേന്ത്യന്‍ ഭാഷകളായ സംതലി, ഗൊണ്ടി, ബെലി, ഗരോ, ഖാസി, കൊട്ട്ബാര്‍ക്ക് എന്നീ പ്രാദേശിക ഭാഷകള്‍ക്ക് ഇക്കഴിഞ്ഞ കാലങ്ങളില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. വിദ്യാസമ്പന്നരായിട്ടുള്ള ഈ വിഭാഗങ്ങളിലെ ജനങ്ങള്‍ എഴുത്തിനായി സ്വന്തം ഭാഷകള്‍ ഉപയോഗിക്കുന്നു. ഈ ഭാഷകളില്‍ കവിതകളെഴുതിയും നാടകങ്ങളെഴുതിയും അവ അവതരിപ്പിച്ചും ഭാഷയുടെ വളര്‍ച്ചയെ ഇവര്‍ സഹായിക്കുന്നുണ്ട്.ഗൊണ്ടി ഭാഷയില്‍ സിനിമകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 
 

click me!