പത്തു വയസ്സുകാരി പ്രസവിച്ചു; ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഫലം

Published : Oct 10, 2017, 02:42 PM ISTUpdated : Oct 04, 2018, 05:09 PM IST
പത്തു വയസ്സുകാരി പ്രസവിച്ചു; ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഫലം

Synopsis

ഛണ്ഡീഗഡ്: ബലാത്സംഗ ഇരയായ പത്തു വയസ്സുകാരി പ്രസവിച്ചു. ബലാത്സംഗ ഉത്തരവാദിത്വം ഏറ്റെടുത്ത് കുട്ടിയുടെ മുതിര്‍ന്ന അമ്മാവന്‍ രംഗത്തും എത്തി. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടമത്തെ അമ്മാവനാണെന്ന് കണ്ടെച്ചി. ആഗസ്റ്റിലായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് അമ്മാവന്മാരേയും പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത അമ്മാവന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് നവജാതശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തി ഇളയ അമ്മാവനെ തിരിച്ചറിഞ്ഞത്. 

താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് മൂത്ത അമ്മാവന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് ഇളയ അമ്മാവനും കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു എന്ന സത്യം പുറത്തുവന്നത്. പിതാവിനെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയായിരുന്നു ഇളയ അമ്മാവനെ കുടുക്കിയത്. 

ഡിഎന്‍എ പരിശോധനയില്‍ മൂത്ത അമ്മാവന്‍റെ സാമ്പിളുമായി യോജിക്കാതെ വന്നതോടെ രണ്ടാമത്തെ പ്രതിയെ പരിശോധന നടത്തുകയായിരുന്നു. ഈ സാമ്പിള്‍ യോജിക്കുകയും ചെയ്തു. ശക്തമായ വയറു വേദനയെ തുടര്‍ന്ന കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഗര്‍ഭഛിദ്രത്തിന്‍റെ സാധ്യതകള്‍ തേടിയിരുന്നെങ്കിലും പ്രാദേശിക കോടതി അംഗീകരിച്ചില്ല. 

വയറ്റില്‍ ഗ്യാസാണെന്നും കല്ലായിരിക്കുമെന്നും മറ്റുമായിരുന്നു വയറ്റില്‍ അസ്വസ്ഥത ഉണ്ടാകുമ്പോര്‍ പറഞ്ഞിരുന്നത്. തന്നെ മൂത്ത അമ്മാവന്‍ പല തവണ ബലാത്സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടി പോലീസിനോടും പറഞ്ഞിരുന്നു. 40 കാരനാണ് മൂത്ത അമ്മാവന്‍. ഇയാള്‍ കുറ്റം നിഷേധിച്ചില്ല. എന്നാല്‍ പരിശോധനയില്‍ കുട്ടിയുടെ ഡിഎന്‍എയുമായി ചേരുന്നുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു രണ്ടാമത്തെ അമ്മാവനെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം; മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും ഷെഡ്യൂൾ
മെഡിക്കൽ എത്തിക്സുകൾക്കും ധാർമ്മിക ബോധങ്ങൾക്കും അപ്പുറം മാനുഷിക പരിഗണന, വലിയ മാറ്റങ്ങൾക്കുള്ള അവസരവുമായി ഹരീഷ് റാണ