കേരളത്തിലേക്കുള്ള യാത്ര അനുഭവം മികച്ചതായിരുന്നു എന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ. കേരളത്തിലേക്ക് ഇനിയും വരുമെന്നും കൂടുതൽ ആളുകളെ ഇവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: കേരളത്തിലേക്കുള്ള യാത്ര അനുഭവം മികച്ചതായിരുന്നു എന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ. കേരളത്തിലേക്ക് ഇനിയും വരുമെന്നും കൂടുതൽ ആളുകളെ ഇവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കായൽ യാത്ര ആസ്വാദ്യകരമായിരുന്നു. രാവിലെ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വിവിധ മേഖലകളെക്കുറിച്ച് ചർച്ചകൾ നടന്നുവെന്നും അംബാസിഡർ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസും അംബാസിഡർ സെർജിയോ ഗോറിനൊപ്പം കേരളത്തിലെത്തിയിരുന്നു. സ്വകാര്യ സന്ദർശനത്തിൻ്റെ ഭാഗമായാണ് ആലപ്പുഴയിലെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. മൈക്കൽ ബുലോസും അംബാസഡർ ഗോറും കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തിനെ കാണുന്നതിനായി ഈ വർഷം രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇവിടെയെത്തിയിരിക്കുന്നത്, ഇതൊരു ഔദ്യോഗിക സന്ദർശനമല്ലെന്നും അംബാസഡര്‍ വ്യക്തമാക്കി. മൈക്കൽ ബൂലോസിൻ്റെ സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിട്ടിരുന്നില്ല.
