യുപിയിലെ ഗ്രാമത്തില്‍ ചത്തൊടുങ്ങിയത് 100ലേറെ കുരങ്ങുകള്‍

By Web DeskFirst Published Mar 30, 2018, 5:39 PM IST
Highlights
  • ചൗമേന്‍ ചട്നി കഴിച്ചാണ് കുരങ്ങുകള്‍ ചത്തതെന്ന് പ്രദേശവാസികള്‍ 

ലക്നൗ: വേനലായാല്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്. മനുഷ്യര്‍ അവയെ തുരത്തി ഓടിക്കാറുമുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശിലെ അംറോഹയില്‍ കഴിഞ്ഞ ദിവസം ചത്തത് 100ലേറെ കുരങ്ങുകളാണ്. യുപിയിലെ ദബരാസി ഗ്രാമത്തിലാണ് കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കുരങ്ങുകള്‍ ചത്തത് വിഷം ഉള്ളില്‍ ചെന്നാകാമെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് വനംവകുപ്പ് അറിയിച്ചു. അതേസമയം ചൗമേന്‍ ചട്നി എന്ന ആഹാരം കഴിച്ചാണ് കുരങ്ങുകള്‍ ചത്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ കുരങ്ങുകള്‍ക്ക് വിഷം വച്ച് നല്‍കിയതാണോ എന്ന കാര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അ

click me!