തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി

Published : Dec 06, 2025, 11:26 AM ISTUpdated : Dec 06, 2025, 11:30 AM IST
Rajeev Chandrasekhar

Synopsis

ഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയെന്ന്  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:  കോര്‍പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് ബിജെപി.കേന്ദ്ര സർക്കാരിന് പരാതി നൽകിയതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ്  പരാതി നൽകിയത്.തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്.എന്നിട്ടും മാലിന്യ പ്രശ്നം പരിഹരിക്കാനായില്ല.

സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ഏൽപ്പിച്ചത് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത കുടുംബശ്രീയെയാണ്.ഇതിൽ 2 കോടി രൂപയുടെ അഴിമതിയുണ്ട്.ഇ-റിക്ഷകൾ വാങ്ങിയതിലും അഴിമതിയുണ്ട്.മാത്യത്തൊഴിലാളി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകിയ പദ്ധതിയിൽ തട്ടിപ്പ് നർന്നു.ആർക്കൊക്കെ ലാപ്ടോപ് നല്കിയെന്നതിന് കണക്കില്ല.തെരുവുനായ വന്ധ്യംകരണത്തിനുള്ള ഫണ്ട് ചെലവാക്കിയതിലും തട്ടിപ്പ്.സ്മാർട്ട് സിറ്റി സോളാർ പദ്ധതിക്ക് കരാർ നൽകിയത് അനർട്ടിന്. .അവര്‍ ഇത് ഉപകരാർ നൽകി വീതം വച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി