107കാരിയുടെ ആഗ്രഹം സഫലമായി ആശംസയുമായി രാഹുലെത്തി

Published : Dec 25, 2017, 09:50 PM ISTUpdated : Oct 04, 2018, 08:12 PM IST
107കാരിയുടെ ആഗ്രഹം സഫലമായി ആശംസയുമായി രാഹുലെത്തി

Synopsis

ഇന്ന് 107-ാം ജന്മദിനമാഘോഷിക്കുന്ന മുത്തശ്ശിയുടെ ആഗ്രഹം സാധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൊച്ചുമകള്‍ ദിപാലി സികന്ദിന്‍റെ ട്വീറ്റ്. രാഹുല്‍ ഗാന്ധിയെ കാണണമെന്നതാണ് ഈ മുത്തശ്ശിയുടെ ആഗ്രഹം. എന്നാല്‍ മുത്തശ്ശി രാഹുലിനെ കാണാന്‍ ആഗ്രഹിക്കുന്നത് എന്തെങ്കിലും സഹായത്തിനല്ല. കാരണം ആരാഞ്ഞ തന്നോട് രാഹുല്‍ ഗാന്ധി സുന്ദരനാണെന്നാണ് മുത്തശ്ശി പറഞ്ഞ മറുപടിയെന്നും ദിപാലി ട്വീറ്റില്‍ പറയുന്നു. 

"ഇന്ന് എന്റെ മുത്തശ്ശിയുടെ ജന്മദിനമാണ്. അവര്‍ക്ക് ഒരാഗ്രഹമുണ്ട്. രാഹുല്‍ ഗാന്ധിയെ കാണണമെന്ന്. എന്തിനാണ് കാണുന്നതെന്ന് ഞാന്‍ ചോദിച്ചു. മുത്തശ്ശി പറഞ്ഞു.. രാഹുല്‍ സുമുഖനാണ്." - ദിപാലി സികന്ദിന്‍റെ ട്വീറ്റ് 

മുന്നൂറിലേറെ പേരാണ് ദിപാലിയുടെ മുത്തശ്ശിയുടെ ആഗ്രഹം റീട്വീറ്റ് ചെയ്തത്. ആയിരത്തിലേറെ ലൈക്കും ലഭിച്ചു. ദിപാലിയെയും മുത്തശ്ശിയെയും കളിയാക്കുയും അഭിനന്ദിച്ചും നിരവധി കമന്റുകളും ട്വീറ്റിന് ലഭിച്ചു. 

ഇതിനിടയില്‍ ദിപാലിയുടെ മുത്തശ്ശിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധിയുമെത്തി. സുന്ദരിയായ മുത്തശ്ശിയ്ക്ക് പിറന്നാള്‍ ആശംസയും ക്രിസ്മസ് ആശംസയും അറിയിക്കാനും തനിയ്ക്ക് വേണ്ടി മുത്തശ്ശിയ്ക്ക് ആലിംഗനം നല്‍കാനും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യം എൽപിജി, പിന്നെ എണ്ണ, അമേരിക്കക്ക് പിന്നാലെ റഷ്യൻ കപ്പൽ മം​ഗളൂരു തീരത്ത്, ഇന്ത്യക്ക് ആശ്വാസദിനം
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം; ഹ്രസ്വ-ദീർഘ കാല പദ്ധതികൾ സജ്ജമാക്കും