എഐഎഡിഎംകെയില്‍ പൊട്ടിത്തെറി; ആറ് പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

Published : Dec 25, 2017, 09:23 PM ISTUpdated : Oct 04, 2018, 06:59 PM IST
എഐഎഡിഎംകെയില്‍ പൊട്ടിത്തെറി; ആറ് പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

Synopsis

ചെന്നൈ: ആര്‍ കെ നഗറിലെ തോല്‍വിയെ തുടര്‍ന്ന് എഐഎഡിഎംകെയില്‍ പൊട്ടിത്തെറി.  ടി ടി വി ദിനകരനെ പിന്തുണച്ച ആറ് പേരെ പുറത്താക്കി. ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ആറ് പേരെ പുറത്താക്കിയത്. എസ് വെട്രിവേല്‍, തങ്ക തമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്താത്തയ്യ, വി പി കലൈരാജന്‍, ഷോളിങ് പ്രതിഭന്‍ എന്നിവരെയാണ് പുറത്താക്കിയത്. 

അതേസമയം നേതൃയോഗത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ വിട്ടുനിന്നു. ദണ്ഡഗല്‍ ശ്രീനിവാസന്‍, കടമ്പൂര്‍ രാജന്‍, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ആര്‍ കെ നഗറിലുണ്ടായത് സര്‍ക്കാരിന് തിരിച്ചടിയാവില്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. 

ആര്‍ കെ നഗറിലെ ജനങ്ങള്‍ 'അമ്മ'യുടെ പിന്മുറക്കാരെ തെരഞ്ഞെടുത്തുവെന്നും പളനിസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ തകരുമെന്നും തെരഞ്ഞെടുപ്പ് വിജയമുറപ്പിച്ചതോടെ ടി ടി വി  ദിനകരന്‍ പ്രതികരിച്ചിരുന്നു. യഥാര്‍ത്ഥ എഐഎഡിഎംകെ തങ്ങളാണെന്നും ദിനകരന്‍ അവകാശപ്പെട്ടു. 

ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് ടി ടി വി ദിനകരന്‍ ആര്‍ കെ നഗറില്‍ വിജയിച്ചത്. എഐഡിഎംകെയുടെ വോട്ടിലും ഡിഎംകെയുടെ വോട്ടിലും ചോര്‍ച്ചയുണ്ടാക്കാന്‍ ടിടിവിയ്ക്ക് സാധിച്ചു. അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ പളനിസ്വാാമി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മധുസൂധനനെയും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുത് ഗണേഷിനെയും പരാജയപ്പെടുത്തിയാണ് ദിനകരന്റെ വിജയം. 

40707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനകരന്റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജലളിതക്ക് ലഭിച്ച ഭൂരിപക്ഷമായ 39545 ദിനകരന്‍ മറികടന്നു. മറ്റ് 57 സ്ഥാനാര്‍ഥികളും ചേര്‍ന്ന് നേടിയതിലും കൂടുതല്‍ വോട്ടുകള്‍ ദിനകരന് ലഭിച്ചു. അതേസമയം എഐഎഡിഎംകെ ഒഴികെ ഡിഎംകെ അടക്കമുള്ളവര്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, മറി കടന്നത് ഈ നേതാവിനെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ്
ആദ്യം എൽപിജി, പിന്നെ എണ്ണ, അമേരിക്കക്ക് പിന്നാലെ റഷ്യൻ കപ്പൽ മം​ഗളൂരു തീരത്ത്, ഇന്ത്യക്ക് ആശ്വാസദിനം