
ഛത്തീസ്ഘട്ടിലെ സുക്മയിൽ സിആർപിഎഫ് പട്രോളിംഗിന് നേരെ മാവോയിസ്റ്റ് ആക്രമണം. 26 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി രമൺസിംഗ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു..കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‍രാജ് ആഹിറും റായ്പൂരിലേക്ക് തിരിച്ചു.
മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ദക്ഷിണ ബസ്തറിലെ സുക്മയിലാണ് സിആർപിഎഫ് പട്രോളിംഗിന് നേരെ ആക്രമണം ഉണ്ടായത്..ഉച്ചക്ക് 12.30യോടെയായിരുന്നു ആക്രമണം. സുക്മയിൽ റോഡ് നിർമ്മാണതൊഴിലാളികൾക്ക് സംരക്ഷണം നൽകി വന്നിരുന്ന സിആർപിഎഫിന്റെ 74ാം ബറ്റാലിയനാണ് ആക്രമിക്കപ്പെട്ടത്.. തൊണ്ണൂറോളം വരുന്ന സിആർപിഎഫ് സംഘത്തിന് നേരെ മൂന്നൂറിലധികം വരുന്ന മാവോസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു..
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ റായ്പൂരിലേയും ജഗ്ദൽ പൂരിലേയും ആശുപത്രിയിലെത്തിച്ചു.. മൃതദേഹങ്ങൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി..ആക്രമണം വേദനിപ്പിക്കുന്നതാണെന്നും സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
സ്ഥലത്ത് പൊലീസിന്റേയും സിആർപിഎഫിന്റേയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്..മാസങ്ങൾക്ക് മുന്പ് സുക്മയിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 12 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam