
മൊഗ്രാൽ: കാസർഗോഡ് നിന്നും ആറ് കുട്ടികളടക്കം 11 പേരെ ദുരുഹ സാഹചര്യത്തിൽ കാണാതായതായി പരാതി. ദുബൈയിലേക്ക് പുറപ്പെട്ട രണ്ട് കുടുംബങ്ങളെയാണ് കാണാതായത്. ഇവർ ഐ.എസിൽ ചേർന്നതായും സംശയം.
മൊഗ്രാൽ സ്വദേശി സവാദ്, ഭാര്യ നസീറ മകൻ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകൾ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്. നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് ഇവരെ കാണാതായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയിൽ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരമുണ്ട്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. സവാദിന് ദുബൈയിൽ ബിസിനസുണ്ട്. ജൂണ്‍ 15 ശേഷം ബന്ധപ്പെടാനാവുന്നില്ലെന്നാണ് പരാതി.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരെ കാണാതായിട്ടുണ്ടെന്നും സംഘം യമനിൽ എത്തിയതായുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാസര്‍കോട് ജില്ലയിൽ നിന്നും ഐ.എസ്സ് കേന്ദ്രത്തിലെത്തിയവരിൽ ചിലർ കൊല്ലപ്പെട്ടെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പുതിയ തിരോധാന വാർത്തയും പുറത്തു പരുന്നത്. സംഭംവം ആദ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam